HOME
DETAILS

ഓണപ്പാട്ടുകള്‍

  
backup
August 29 2017 | 00:08 AM

%e0%b4%93%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

ഓണപ്പാട്ടുകളും കളിയാരവങ്ങളും ഇന്നു കാണാന്‍ പ്രയാസമാണ്. പോയകാലത്ത് പ്രചാരം നേടിയിരുന്ന ഓണപ്പാട്ടുകള്‍ പ്രിയപ്പെട്ടവ തന്നെ. ചില പാട്ടുകള്‍


കറ്റകറ്റ കയറിട്ടു
കയറാലഞ്ചു മടക്കി
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടേ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി....
പൂവേ പൊലി പൂവേ......

ചിങ്ങമാസത്തിലത്തത്തിനു നാളെ
ഭംഗിയോടെ തുടങ്ങിടുവോണം
അച്ഛന്‍ തരുമെനിക്കിച്ഛയില്‍ നല്ലൊരു
പച്ചക്കരയുമിടക്കരയും
മുത്തച്ഛനു നല്ലൊരു മുത്തുക്കര
മൂലത്തിന് നാളേ തരുമെനിക്ക്
അമ്മാവനു നല്ലോരറുത്തുകെട്ടി
സമ്മാനമായി തരുമെനിക്ക്.

ആശാന്റെ പാടത്തെന്തിനു
കുഞ്ഞിത്തത്തേ നീ പോയി?
ആരാന്റെ പാടത്തെങ്ങളും
കറ്റ പെറുക്കാന്‍ ഞാന്‍ പോയി
ആരാന്റെ പാടത്തെ
കറ്റകളെന്താ നീ ചെയ്‌വാ ?
കറ്റകളെല്ലാം കെട്ടിമെതിച്ച്
നെന്മണിയാക്കും ഞാന്‍..

തുമ്പപ്പൂവേ പൂത്തിരളേ
നാളേയ്‌ക്കൊരു വട്ടിപ്പൂതരണേ
ആക്കില ഈക്കില ഇളംകൊടി പൂക്കില
പിന്നെ ഞാനെങ്ങനെ പൂ തരേണ്ടൂ...?

കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ
തിരുവോണം വന്നല്ലോ കുഞ്ഞാഞ്ഞേ
പപ്പടം വേണം പായസം വേണം
തിരുവോണത്തിനു കുഞ്ഞാഞ്ഞേ
തിരുവോണം തിരുവോണം
മാവേലിത്തമ്പ്രാന്റെ തിരുവോണം

തുമ്പേലരിമ്പേലൊരീച്ചന്‍ തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്‌ക്കൊലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പാറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ....


ഊഞ്ഞാല്‍ പാട്ടുകള്‍


തുമ്പിത്തുള്ളല്‍ പാട്ടുകള്‍ സ്ത്രീകളും പെണ്‍കുട്ടികളുമാണ് കൊണ്ടാടുന്നത്. ഓണമുണ്ടശേഷം മരത്തണലിലും നടുമുറ്റത്തുമെല്ലാം ഇത്തരം പാട്ടുകളുടെ പ്രദര്‍ശനം ഉണ്ടാകും. ചില ഊഞ്ഞാല്‍ ഈരടികള്‍....

തുമ്പിയോട്

എന്തേ തുമ്പീ തുള്ളാത്തൂ പൂവു പോരേ
തുള്ളിപ്പാടാത്തൂ പൊന്നും പോരേ
മണ്‍കുടത്തില്‍പാത്തു വയ്ക്കും
മാണിക്കക്കല്ലും തന്നാലോ

തുമ്പിയും മക്കളും

ഒന്നാം തുമ്പിയും
അവള്‍ പെറ്റ മക്കളും
പോയി നടപ്പറ തുമ്പിത്തുള്ളാന്‍
തുമ്പിയിരുമ്പല്ല, ചെമ്പല്ല, ഓടല്ല
തുമ്പിത്തുടര്‍മാല പൊന്മാല
തുമ്പിയിരുമ്പല്ല, ചെമ്പല്ല, ഓടല്ല
എന്തെന്റെ തുമ്പീ തുള്ളാത്തേ...

ഒന്നാനാം കൊച്ചുതുമ്പി

ഒന്നാനാം കൊച്ചുതുമ്പി
എന്റ കൂടെ പോരുമോ നീ
നിന്റെ കൂടെ പോന്നാലോ
എന്തെല്ലാം തരുമെനിക്ക്?
കളിപ്പാനോ കളം തരുമോ?
കുളിപ്പാനോ കുളം തരുമോ?
കുളി കഴിഞ്ഞാല്‍ എന്തുതരും?
ഇട്ടിരിക്കാന്‍ പൊന്‍തടുക്ക്
ഇട്ടുണ്ണാന്‍ എന്തുതരും?
ഇട്ടുണ്ണാന്‍ പൊന്‍തളിക
കൈകഴുകാന്‍ വെള്ളിക്കിണ്ടി
കൈതോര്‍ത്താന്‍ പുള്ളിപ്പട്ട്.


പണ്ടുകാലത്ത് ഊഞ്ഞാല്‍ ആടുമ്പോള്‍ പാടാന്‍ ചില ഒഴുക്കുള്ള കാവ്യങ്ങളുമുണ്ടായിരുന്നു. ചില പാട്ടുകള്‍..

ചാഞ്ചാടുണ്ണീ

ചാഞ്ചാടുണ്ണീ ചരിഞ്ഞാട്
ചാന്തുപൊട്ടിട്ട് ചാഞ്ചാട്
ചന്ദനമരം വെട്ടി
ചതുരത്തില്‍ പടിവെട്ടി
അതുമ്മേലിരുന്നങ്ങ് ചാഞ്ചാട്
ചാഞ്ചാടുണ്ണീ ചരിഞ്ഞാട്
ചാന്തുപൊട്ടിട്ട് ചാഞ്ചാടേ...

ഊഞ്ഞാലാടാന്‍ വാടീ
ഊഞ്ഞാലാടാന്‍ വാടീ പെണ്ണേ
നല്ല പെണ്ണേ തങ്കക്കൊടി
എനിക്കെന്റയ്യോ കാല്‍കുഴഞ്ഞേ
ഒരു ചുവടും നടക്കാന്‍ മേലെ
എനിക്കിരിക്കും കിടുക്കഞ്ചേല
എടുത്തുടനേ കൊടുക്കിനമ്മേ
ഇനിയെങ്കിലും വാടീ പെണ്ണേ
നല്ല പെണ്ണേ തങ്കക്കൊടീ..

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തെങ്ങാര്‍ക്കുമൊട്ടില്ല താനും
കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളം പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല


പൂവേ പൊലി
പൂവേ പൊലി പൂവേ....
അങ്ങേക്കരയിങ്ങേക്കര
കണ്ണാന്തളിമുറ്റം
കണ്ണാന്തളിമുറ്റത്തൊരു
തുമ്പമുളച്ചീ
തുമ്പകൊണ്ടമ്പോടൊരു
തോണി ചമച്ചു
തോണിക്കിളന്തല
ചുക്കാനുമായി
ചുക്കാനിളന്തല
വാഴകുലച്ചു
തെക്കോട്ടുചാടി
തേക്കുണ്ണിത്തമ്പുരാന്‍
കത്തിയണച്ചു
വടക്കുണ്ണിത്തമ്പുരാന്‍
കൊത്തിക്കൊണ്ടോടീ
പൂവേ പൊലി പൂവേ പൊലി....

ഓണത്തിനെന്തൊക്കെ?
ഓണം വന്നൂ കുടവയറാ
ഓണസദ്യയ്‌ക്കെന്തെല്ലാം?
മത്തന്‍ കൊണ്ടൊരെരിശ്ശേരി
മാമ്പഴമിട്ട പുളിശ്ശേരി
കാച്ചിയ മോര്, നാരങ്ങാക്കറി
പച്ചടി കിച്ചടിയച്ചാറ്
പപ്പടമുണ്ട് പായസമുണ്ട്
ഉപ്പേരികളും പലതുണ്ടേ....

ഒന്നുണ്ട് കേള്‍ക്കണം തമ്പുരാനേ
അത്തം പത്തോണം തുടങ്ങാനായേ
ഒന്നുണ്ട് കേള്‍ക്കണം കുഞ്ഞുമോളേ
മാവേലി പൂവത് വാര്‍ത്ത വേണ്ടേ?
മുറ്റമടിച്ചു തളിച്ചിടണ്ടേ?
പൂക്കളം പത്തെണ്ണം തീര്‍ത്തീടേണ്ടേ?
കൈകൊട്ടിപ്പാട്ടത് പാടീടണ്ടേ..?


ഓണച്ചൊല്ലുകള്‍

  • അത്തം കറുത്താല്‍ ഓണം വെളുക്കും
  • കാണം വിറ്റും ഓണമുണ്ണണം
  • ഓണോം വിഷുവും വരാതെ പോകട്ടെ
  • ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര
  • ഓണം വന്നാലും ഉണ്ണിപിറന്നാലും കോരനു കഞ്ഞികുമ്പിളില്‍ തന്നെ
  • ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിനു പുത്തരി
  • ഓണത്തിനിടയ്‌ക്കോ പുട്ടുകച്ചവടം
  • ഓണത്തിനില്ലാത്തതോ ചംക്രാന്തിയ്ക്ക്
  • ഓണം വന്നോടിപ്പോയി
  • ഓണം കഴിഞ്ഞാലോട്ടക്കലം
  • ഓണമുണ്ട വയറേ ചൂളംപാടിക്കിട
  • ഓണമുണ്ട വയര്‍ ചൂളം പാടും
  • ഓണം പോലാണോ തിരുവാതിര
  • അത്തം പത്തോണം
  • രണ്ടോണം കണ്ടോണം
  • മൂന്നോണം മുക്കിമുക്കി
  • നാലോണം നക്കീം തൊടച്ചും
  • അഞ്ചോണം പിഞ്ചോണം
  • എന്നും ഓണമുണ്ണുന്നവന് എന്തിനാണീ ഓണപ്പാച്ചില്‍?
  • ഓണമടുത്തൊരു ചാലിയനെപ്പോലെ
  • ഉള്ളപ്പോള്‍ ഓണം പോലെ. ഇല്ലാത്തപ്പോള്‍ ഏകാദശി
  • മാവേലി വരുമ്പോലെ
  • ഉത്രാടം ഉച്ചയാകുമ്പോള്‍ അച്ചിമാര്‍ക്ക് പെടാപ്പാടും വെപ്രാളോം!
  • അത്തം ചിത്തിര ചോതി അത്തിക്കിത്തറ പറ്റ്
  • ഓണത്തേക്കാള്‍ വലിയ മകമുണ്ടോ
  • പുത്തരിവന്നു പത്തരി വച്ചു
  • ഓണം വന്നു ക്ഷീണോം മാറി
  • തിരുവോണം തിരുതകൃതി
  • തിരുവോണത്തില്ലാത്തത് തീക്കട്ടയ്‌ക്കെന്തിന്


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  11 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  12 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  12 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  12 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  12 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  13 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  13 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  13 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  13 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  13 hours ago