സേട്ട് സാഹിബിനെതിരായ പരാമര്‍ശം: മായിന്‍ ഹാജിയുടെ വീട്ടിലേക്ക് ഐ.എന്‍.എല്‍ മാര്‍ച്ച്
കോഴിക്കോട്: ഐ.എന്‍.എല്‍ മുന്‍ ദേശീയാധ്യക്ഷനും പാര്‍ലമെന്റ് അംഗവുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിനെക്കുറിച്ച് മുസ്ലിം ലീഗ് നേതാവ് എം.സി മായിന്‍ഹാജി വര്‍ഗീയവാദി പരാമര്‍ശം നടത്തി എന്നാരോപിച്ച് ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തി. അരീക്കാട് ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് മായിന്‍ ഹാജിയുടെ വീടിനടുത്ത് പൊലിസ് തടഞ്ഞു. മാര്‍ച്ചിന് സംസ്ഥാന സെക്രട്ടറി എന്‍.കെ അബ്ദുല്‍ അസീസ്, ബഷീര്‍ ബഡേരി, നാസര്‍കോയ തങ്ങള്‍, അന്‍വര്‍ സാദത്ത്, ഷര്മദ്ഖാന്, ഉമ്മര്‍ കപ്പക്കല്‍ നേതൃത്വം നല്കി.
മായിന്‍ ഹാജിയെ പിന്തുണച്ച് ലീഗ് പ്രകടനം
ഫറോക്ക്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജിയുടെ വസതിയിലേക്ക് ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നല്ലളത്ത് പ്രകടനം നടത്തി. ചെറുവണ്ണൂര്‍ നല്ലളം മേഖലാ പ്രസിഡന്റ് എം. കുഞ്ഞാമുട്ടി, ജനറല്‍ സെക്രട്ടറി റിയാസ് അരീക്കാട്, പി. ആസിഫ്, എന്‍.കെ ബിച്ചിക്കോയ, കണ്ണാടി മൊയ്തീന്, കെ. അബ്ദുല്‍ ഖാദര്‍, സി.വി ബാവ, സി.സി ബാവ, സഹീര്‍ നല്ലളം, വി. ശിഹാബ്, എ. അഹമ്മദ് കോയ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."