HOME
DETAILS
MAL
നാവിക അക്കാദമി മാലിന്യ പ്രശ്നം: പ്രാരംഭ നടപടി തുടങ്ങി
backup
August 29 2017 | 01:08 AM
രാമന്തളി: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യപ്ലാന്റ് ഉയര്‍ത്തുന്ന പാരിസ്ഥിതിക വെല്ലുവിളി പരിഹരിക്കുന്നതിനുള്ള പ്രാഥമിക നടപടി തുടങ്ങി. അശാസ്ത്രീയമായ മാലിന്യ പ്ലാന്റിനെതിരേ സമരം ചെയ്ത ജന ആരോഗ്യ സംരക്ഷണ സമിതി നിര്‍ദേശിച്ച ഡീ സെന്‍ട്രലൈസേഷന്‍ പ്രവര്‍ത്തനമാണ് നടത്തുന്നത്. 8000ത്തോളം ആള്ക്കാര് ഉപയോഗിക്കുന്ന മാലിന്യപ്ലാന്റ് ജനവാസ കേന്ദ്രത്തില്‍ നിന്നു മാറ്റലാണ് ഡീസെന്ട്രലൈസേഷനിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി നാവിക അക്കാദമി ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. അക്കാദമിക്കകത്ത് നേവി തരംതിരിച്ച നാസ, സെറ, ഓറ എന്നിവിടങ്ങളിലേക്കാണ് പ്ലാന്റ് വികേന്ദ്രീകരിക്കാന്‍ പോകുന്നത്. ഇത് പൂര്‍ത്തിയാവുന്നതോടെ രാമന്തളിയിലെ മാലിന്യപ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജന ആരോഗ്യ സംരക്ഷണ സമിതി നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."