ഭൂതഗണങ്ങള്‍ ചേര്‍ന്ന ഒറ്റതടിയന്‍ തൃക്കാക്കരപ്പന്‍ വിപണയില്‍
ആനക്കര: ഒറ്റമാതേവരില്‍ ഭൂതഗണങ്ങള്‍ ചേര്‍ന്ന് ഒറ്റതടിയന്‍ തൃക്കാക്കരപ്പന്‍ വിപണയില്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മാതേവരും വ്യത്യസ്ഥനാകുകയാണ്. ഒറ്റതടിയന്‍ മാതേവില്‍ ഭൂതഗണങ്ങള്‍ ചേര്‍ത്ത് ഒട്ടിച്ച നിലയിലാണ് പുതിയ തൃക്കാക്കരപ്പന്‍ നിര്‍മിച്ചിട്ടുളളത്. ഈ വര്‍ഷമാണ് തൃക്കാക്കരപ്പനില്‍മാറ്റം വരുത്തിയത്. സാധാരണയായുളള തൃക്കാരപ്പന് പുറമെയാണ് പുതിയ ഇനവും വിപണിയിലെത്തിയത്. പുതിയ ഇനത്തിന് 400 രൂപയാണ് വില.
ഉത്രാടം നാളില്‍ മുറ്റത്ത് വയ്ക്കുന്ന മണ്ണില്‍ തീര്‍ത്ത തൃക്കാക്കരയപ്പനായിരുന്നു ഗ്രാമീണര്‍ ഉള്‍പ്പെടെയുളളവര്‍ മുറ്റത്ത് വെച്ചിരുന്നത്. ഇപ്പോള്‍ ഒന്നിനും സമയമില്ലാതായതോടെ തൃക്കാക്കരപ്പനെയും പണം കൊടുത്ത് വാങ്ങുകയാണ്. ഇതുവരെ തമിഴ്‌നാട്ടില്‍ നിന്നാണ് റെഡിമെയ്ഡ് തൃക്കാക്കരപ്പന്‍ എത്തിയിരുന്നത്. എന്നാല്‍ ഇത്തവണ നാട്ടിലെ ആശാരിമാര്‍ ഉണ്ടാക്കിയ തൃക്കാക്കരപ്പനാണ് വിപണയിലുളളത്.
പൂജാ സ്റ്റോറുകള്‍, പൂക്കടകള്‍ എന്നിവിടങ്ങളിലെല്ലാം തൃക്കാക്കരയപ്പന്‍ വില്‍പനക്ക് സ്ഥാനം പിടിച്ചിട്ടുണ്ട്. പടുമരങ്ങളില്‍ ചുവന്ന പെയിന്റില്‍ തീര്‍ത്ത തൃക്കാക്കരയപ്പന്‍ ഏറെ മനോഹരങ്ങളാണ്. അതിനാല്‍ ആവശ്യക്കാര്‍ ഏറെയാണെന്ന് വ്യാപാരിയായ പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു.
മകം നാളില്‍ വയ്ക്കുന്ന തൃക്കാക്കരപ്പനും വിപണിയിലെത്തിയിട്ടുണ്ട്. ഈ നാളില്‍ വലിയ ഒറ്റതടിയന്‍ തൃക്കാക്കരപ്പനാണ് വയ്ക്കുക ഇതിന് 700 രൂപയാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."