HOME
DETAILS
MAL
സ്വാശ്രയ പ്രവേശനം: പരിഹാരമാവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയിലേക്ക്
backup
August 30 2017 | 06:08 AM
കണ്ണൂര്‍: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് നിര്‍ദേശിക്കാന്‍ ഹരജിയില്‍ ആവശ്യപ്പെടും.
എന്‍.ആര്.ഐ സീറ്റില്‍ അധികമായി വാങ്ങുന്ന അഞ്ചു ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായി നല്‍കണം. സര്‍ക്കാറിന്റെ ഫീസ് നിര്‍ണയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വൈകുന്നതിന് പിന്നില്‍ സ്വാശ്രയ മാനേജ്മെന്റുകളും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."