HOME
DETAILS

കനത്ത മഴ; നെടുങ്കണ്ടം മേഖലയില്‍ മണ്ണിടിച്ചില്‍

  
backup
August 30 2017 | 06:08 AM

%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b4-%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%ae%e0%b5%87%e0%b4%96

 

നെടുങ്കണ്ടം: കനത്ത മഴയെത്തുടര്‍ന്ന് കവുന്തിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്നലെ രാവിലെയാണ് കുമരകം-കമ്പം സംസ്ഥാന പാതയിലെ കവുന്തിയില്‍ മണ്ണിടിഞ്ഞത്. ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്കാണ് മണ്ണ് ഇടിഞ്ഞു വീണത്. ഓട്ടോറിക്ഷകള്‍ സ്റ്റാന്‍ഡില്‍ ഇല്ലാതെയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. സമീപത്ത് യാത്രക്കാരും ഉണ്ടായിരുന്നില്ല. മണ്ണും കല്ലും റോഡിലേക്ക് വീണതിനെത്തുടര്‍ന്നാണ് ഗതാഗത തടസം അനുഭവപ്പെട്ടത്.
കനത്ത മഴയില്‍ കട്ടപ്പന സ്റ്റേഡിയത്തിന്റെ ഭിത്തി തകര്‍ന്നു. ഭിത്തി തകര്‍ന്ന് റോഡിലേക്ക് പതിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. സൈഡുകള്‍ ഇടിഞ്ഞതോടെ കരിങ്കല്‍ വെച്ചും റിബണ്‍ വലിച്ച് കെട്ടിയും അപകട സൂചന നല്‍കിയിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ ഇനിയും റോഡ് ഇടിയുവാനുള്ള സാധ്യതയുണ്ട്. വീടിനു മുകളിലേയ്ക്ക് മണ്ണിടിഞ്ഞുവീണ് കട്ടപ്പന കാണക്കാലിപ്പടിക്കു സമീപം വാഴയില്‍ പി.വി സ്‌കറിയയുടെ വീടിന്റെ പിന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പുലര്‍ച്ചെ രണ്ടോടെയാണ് അപകടം. വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന താന്നിക്കപ്പാറ ലോറന്‍സും കുടുംബവും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. സംഭവസ്ഥലം സന്ദര്‍ശിച്ച് കട്ടപ്പന വില്ലേജ് അധികൃതര്‍ മേല്‍നടപടി സ്വീകരിച്ചു. രണ്ടു ദിവസമായി ജില്ലയില്‍ കനത്തമഴ തുടരുകയാണ്. ഇടവിട്ട് ഇടവിട്ട് പെയ്യുന്ന മഴ ഉരുള്‍പൊട്ടല്‍ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  8 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  8 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  8 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  8 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  8 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  8 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  8 days ago