പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധിയും മിനിമംകൂലിയും അവകാശപ്പെട്ടത്: ഇ.എസ് ബിജിമോള്‍ എം.എല്‍.എ
ഈരാറ്റുപേട്ട: പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധിയും മിനിമം കൂലിയും ഔദാര്യമല്ല അവകാശമാണെന്ന് ഇ.എസ് ബിജിമോള്‍ എം.എല്‍.എ പറഞ്ഞു. പ്രാദേശിക ലേഖകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സജീവമായ പിന്തുണ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) കോട്ടയം ജില്ലാ നേതൃത്വപരിശീലന ക്യാംപ് വാഗമണില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്‍എ.
ടോണി വെമ്പള്ളി നഗറില്‍ നടന്ന ക്യാംപില്‍ കെ.ജെ.യു സംസ്ഥാന നിര്‍വാഹകസമിതി അംഗം ആഷിക് മണിയംകുളം അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറ്റിക്കാട് മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ആദരിച്ചു. കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് ബാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ബിശ്വാസ് സപ്ലിമെന്റ് പ്രകാശനവും ട്രഷറര്‍ ഇ.എം ബാബു ഐ.ഡി കാര്‍ഡ് വിതരണവും നിര്‍വഹിച്ചു. ഷൈജു തെക്കുംചേരില്‍, എ.എസ് മനാഫ്, സുഭാഷ് ലാല്‍ പ്രസംഗിച്ചു. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുര്യന്‍ പാമ്പാടി വിഷയാവതരണം നടത്തി. അബ്ദുള്‍ ആപ്പാഞ്ചിറ അധ്യക്ഷനായി. പി. ജോണ്‍സണ്‍ സ്വാഗതവും വി.വി ജോസഫ് നന്ദിയും പറഞ്ഞു. എസ്. ദയാല്‍, ജോബി കുര്യന്‍ പ്രസംഗിച്ചു. പ്രാദേശിക പത്രപ്രവര്‍ത്തനത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്തംഗം മോളി ഡൊമിനിക് ഉദ്ഘാടനം ചെയ്തു. കെ.ജെ.യു സംസ്ഥാന നിര്‍വാഹക സമിതിയംഗം പല്ലിശേരി വിഷയാവതരണം നടത്തി. പി.ബി തമ്പി അധ്യക്ഷനായി. ജോസി തുമ്പാനത്ത്, പി. ഷണ്‍മുഖന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."