HOME
DETAILS

അതിരുകടക്കാതെ പൂക്കള്‍

  
backup
August 30 2017 | 07:08 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%95%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

 

തലശ്ശേരി: കനത്ത മഴയില്‍ മുങ്ങി പൂ വിപണി. കര്‍ണാടകത്തില്‍ പെയ്ത അപ്രതീക്ഷിത മഴ മലബാറില്‍ എത്തുന്ന പൂക്കളുടെ വരവില്‍ ഗണ്യമായ കുറവിനു കാരണം. എത്തുന്ന പൂക്കള്‍ക്ക് തീപിടിച്ച വിലയുമായി. ജമന്തി, ചെണ്ടുമല്ലി, വാടാര്‍മല്ലി, അരളി എന്നിവയാണ് കര്‍ണാടകത്തില്‍ നിന്നു മാര്‍ക്കറ്റില്‍ എത്തുന്നത്. ഒരു കിലോ വാടാര്‍മല്ലിക്ക് 250, ജമന്തി 350, അരളി 350 എന്നിങ്ങനെയാണ് അതിര്‍ത്തി കടന്നെത്തുമ്പോഴുള്ള വില. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കിലോയ്ക്ക് 70 മുതല്‍ 100 രൂപ വരെ വര്‍ധനവുണ്ടായിട്ടുണ്ട്. പരമ്പരാഗത പൂ വില്‍പ്പന സ്റ്റാളുകളില്‍ തിരക്കുണ്ടെങ്കിലും കനത്ത വില വര്‍ധനവ് ആവശ്യക്കാരെ മാറ്റിനിര്‍ത്തുന്നു. കര്‍ണാടകത്തിനു പുറമേ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളില്‍ നിന്നും തലശ്ശേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പൂ എത്തുന്നുണ്ട്. കര്‍ണാടകത്തിലെ വന്‍കിട പൂപാടങ്ങള്‍ ബഹുരാഷ്ട്ര കമ്പനികള്‍ പെയിന്റ് ആവശ്യത്തിന് മൊത്തമായി വിലക്കെടുക്കുന്നതും പൂ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാന സര്‍ക്കാറിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി ചെണ്ടുമല്ലി, ജമന്തി, പിച്ചി, മുല്ല എന്നിവ കൃഷി ചെയ്യുന്നുണ്ടെങ്കിലും വിപണി അടിസ്ഥാനത്തില്‍ മാര്‍ക്കറ്റില്‍ എത്തിക്കാന്‍ മാത്രം കൃഷി രീതികള്‍ വളര്‍ന്നില്ല. ഓണത്തോടടുത്ത് കൂടുതല്‍ പൂക്കള്‍ കേരളത്തില്‍ എത്തുകയാണെങ്കില്‍ വില കുറയാന്‍ സാധ്യത ഉണ്ടെന്നു തലശ്ശേരിയിലെ പൂക്കച്ചവടക്കാര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago