HOME
DETAILS
MAL
സൗജന്യ ഓണക്കിറ്റ് മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് കൂടി നല്‍കണം: ഉമ്മന്‍ ചാണ്ടി
backup
August 30 2017 | 08:08 AM
തിരുവനന്തപുരം: അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ട ( എ.എ.വൈ) കുടുംബങ്ങള്‍ക്ക് അനുവദിച്ച സൗജന്യ ഓണക്കിറ്റ് ബി.പി.എല്‍ വിഭാഗത്തിനു കൂടി നല്‍കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. വര്‍ഷങ്ങളായി ബി.പി.എല്‍ കുടുംബങ്ങള്‍ക്കു ഓണക്കാലത്തു കിട്ടുന്ന സൗജന്യ കിറ്റുകള്‍ എ.എ.വൈയ്ക്കു മാത്രമായി ചുരുക്കിയ നടപടി അടിയന്തരമായി തിരുത്തണം.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിന്റെ നടപടി കുറിപ്പ് ഉദ്ധരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."