കിംസ് അല്‍ശിഫ; വിപുലീകരിച്ച ഒ.പി കോംപ്ലക്‌സ് പ്രവര്‍ത്തനമാരംഭിച്ചു
പെരിന്തല്‍മണ്ണ: കിംസ് അല്‍ശിഫയില്‍ ആധുനിക സജീകരണങ്ങളോടെ വിപുലീകരിച്ച പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കിംസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം.ഐ സഹദുല്ല, കിംസ് അല്‍ശിഫ വൈസ് ചെയര്‍മാന്‍ പി ഉണ്ണീന്‍, അറാംകോ ഫെസിലിറ്റി മാനേജര്‍ അലി അല്‍ മര്‍ഹൂന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഡയറക്ടര്‍ ഡോ. സുഹ്‌റ പടിയത്ത്, ഡോ. ഇജി മോഹന്‍കുമാര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷെയ്ക്ക് കോയ, ഡോ. കെ.പി ബാലകൃഷ്ണന്‍, കിംസ് ഗ്രൂപ്പ് സി.ഇ.ഒ നീലകണ്ഠന്‍, ഡോ. റിയാസ് ഖാന്‍ സംബന്ധിച്ചു.
പുതിയ ഒ.പി കോംപ്ലക്‌സില്‍ ഗ്യാസ്‌ട്രോ സയന്‍സ് ആന്‍ഡ് ലിവര്‍ ഡിസീസ്, ഒബ്‌സ്ട്രക്റ്റിക്‌സ്, ഗൈനക്കോളജി ആന്‍ഡ് ഇന്‍ഫെര്‍ട്ടിലിറ്റി, നിയോനാറ്റല്‍ ആന്‍ഡ് പീഡിയാട്രിക്‌സ്, മെന്റല്‍ ഹെല്‍ത്ത്, മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് എന്നീ വിഭാഗങ്ങളും പ്രവര്‍ത്തിക്കും. ലാബ്, ഫാര്‍മസി, ഗ്യാസ്‌ട്രോ പ്രൊസീജിയര്‍ റൂം, സ്‌കാനിങ്, എക്‌സ് റേ, ബ്രെസ്റ്റ് ഫ്രീഡിങ് റൂം, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, റിസപ്ക്ഷന്‍ എന്നിവയും സജജീകരിച്ചിട്ടുണ്ട്. സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ബന്ധപ്പെടുക. 04933 227 616, 299 103.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."