കേരള മോഡല്‍ നിറംമങ്ങി: ചെന്നിത്തല
കണ്ണൂര്‍: ആരോഗ്യരംഗത്ത് രാജ്യത്തിന് മാതൃകയായ കേരളം ഇപ്പോള്‍ പലകാര്യത്തിലും പിന്നോട്ടുപോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള മോഡല്‍ നിറംമങ്ങിയിരിക്കുകയാണ്. ഇതു തിരിച്ചുപിടിക്കാനോ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനോ സര്‍ക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. തസ്തിക നിര്‍ണയത്തില്‍പോലും പാകപ്പിഴവുണ്ടായിട്ടുണ്ട്.
ആശുപത്രികളില്‍ 961 പാരാമെഡിക്കല്‍ തസ്തികകളാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുള്ളത്. ഇതില്‍ ഒന്നുപോലും ഫാര്‍മസിസ്റ്റില്ല. പകര്‍ച്ചവ്യാധികള്‍ തിരിച്ചുവന്നുതുടങ്ങിയിട്ടും മരുന്നുകളുടെ എണ്ണം കൂടിയിട്ടും ഇക്കാര്യങ്ങളൊന്നും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി കാരണം വിലകൂടിയ മരുന്നും കുറഞ്ഞ മരുന്നും തിരിച്ചറിയാന്‍ കഴിയാതായി. അവസരം മുതലെടുത്ത് കമ്പനികള്‍ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. ഭാര്ഗവന് അധ്യക്ഷനായി. സെക്രട്ടറി പി.വി പ്രഭാകരന്, വി. മണിരാജ്, പി. പ്രവീണ്‍, ഒ.സി നവീന്‍ചന്ദ്, പി.പി അനില്‍കുമാര്‍, കെ.വി പങ്കജാക്ഷന്, സീനസുകുമാരന്, തോമസ് ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."