കനത്ത മഴയില്‍ റോഡ് ഇടിഞ്ഞു താഴ്ന്നു
പുത്തന്‍ചിറ: കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയില്‍ കോവിലകത്തുകുന്ന് നാരായണമംഗലം റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നു. റോഡ് അപകട ഭീഷണിയിലായിരിക്കുകയാണ്. റോഡ് കൂടുതല്‍ തകരാന്‍ സാധ്യതയുള്ളതിനാല്‍ ഇത് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. സ്കൂള്‍ ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ ദിവസേന കടന്ന് പോകുന്ന കോവിലകത്തുകുന്ന് നാരായണമംഗലം റോഡില്‍ ഗതാഗതം നിരോധിച്ചതോടെ ഈ പ്രദേശത്തെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. പ്രദേശവാസികളുടെ ആവശ്യപ്രകാരം വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ പ്രദേശം സന്ദര്‍ശിക്കുകയും റോഡ് നവീകരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഇടിഞ്ഞ റോഡിന്റെ പാര്‍ശ്വഭിത്തി കരിങ്കല്‍ ഉപയോഗിച്ച് കെട്ടി ബലപ്പെടുത്തിയാല്‍ മാത്രമേ ഭാവിയില്‍ റോഡ് ഇടിച്ചില്‍ തടയാന്‍ കഴിയൂ. പാര്‍ശ്വ ഭിത്തി ബലപ്പെടുത്തുന്നതിനും റോഡ് പുനര്‍നിര്‍മാണത്തിനും നബാര്‍ഡില്‍ നിന്ന് ഫണ്ട് ലഭ്യമാക്കാന്‍ നീക്കം നടത്തുമെന്ന് എം.എല്‍.എ പറഞ്ഞു. പ്രദേശത്തെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി താത്കാലിക സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."