കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരെ കൊള്ളയടിച്ച സംഭവം: ഒരാള്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട്ട് നിന്ന് ബംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ച നാലംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍. മാണ്ഡ്യ സ്വദേശിയായ യുവാവാണ് പിടിയിലായത്. ചന്നപട്ടണത്തെ മയക്കുമരുന്നു മാഫിയാസംഘത്തിലെ അംഗമാണ് അറസ്റ്റിലായ യുവാവ്.
ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടു നിന്ന് ബഗളൂരുവിലേക്കു പോയ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയുടെ സൂപ്പര്‍ഫാസ്റ്റ് ബസിലാണ് കവര്‍ച്ച നടന്നത്. 27 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. മിക്കവരും ഉറക്കത്തിലായിരുന്നു.
ബംഗളൂരുവില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ബംഗളൂരു-മൈസൂര്‍ ദേശീയപാതയില്‍ ചന്നപട്ടണയില്‍ പുലര്‍ച്ചെ 2.45 ഓടെയാണ് യാത്രക്കാര്‍ ആക്രമണത്തിന് ഇരയായത്. പ്രാഥമിക കൃത്യങ്ങള്‍ക്കായി ബസ് നിര്‍ത്തിയപ്പോള്‍ ബൈക്കിലെത്തിയ നാലംഗ സംഘത്തിലെ രണ്ടുപേര്‍ ബസില്‍ കയറി അരിവാള്‍ കത്തി കാട്ടി യാത്രക്കാരുടെ ആഭരണം കവരുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേരാണ് കവര്‍ച്ചക്കിരയായത്. രണ്ടു സ്ത്രീകളുടെ കഴുത്തില്‍ കിടന്ന മാലകള്‍ കവര്‍ച്ചക്കാര്‍ പൊട്ടിച്ചെടുക്കുകയായിരുന്നു. പുറത്തുനില്‍ക്കുകയായിരുന്ന ഒരു യാത്രക്കാരനെ ഭീഷണിപ്പെടുത്തി പഴ്‌സില്‍ നിന്ന് 2000 രൂപയും കവര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."