ഗള്‍ഫ് രാഷ്ട്രങ്ങളും ഇന്ന് ബലിപെരുന്നാള്‍ നിറവില്‍
മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളും ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. ഖത്തറിനെതിരായ ഉപരോധ സമാനമായ സാഹചര്യവും കടുത്ത ചൂടും ഒഴിച്ചു നിര്‍ത്തിയാല്‍ പൊതുവെ ശാന്തമായ അന്തരീക്ഷത്തിലാണ് ഗള്‍ഫ് രാഷ്ട്രങ്ങളെല്ലാം ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.
ഹജ്ജ് കര്‍മങ്ങള്‍ പുരോഗമിക്കുന്ന സഊദി അറേബ്യക്കു പുറമെ ജി.സി.സി രാഷ്ട്രങ്ങളായ ബഹ്‌റൈന്‍, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെല്ലാം വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.
വെള്ളിയാഴ്ച കാലത്ത് സൂരോദയം കഴിഞ്ഞ് ഏകദേശം 20 മിനിറ്റ് കഴിയുന്നതോടെ മിക്ക ഗള്‍ഫ് രാഷ്ട്രങ്ങളിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ ആരംഭിക്കും. വെള്ളിയാഴ്ചയായതിനാല്‍ പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്കു പുറമെ മസ്ജിദുകളില്‍ പതിവു പോലെ ജുമുഅ നമസ്‌കാരവും നടക്കും.
വെള്ളിയാഴ്ചയിലെ പെരുന്നാള്‍ നമസ്‌കാര ശേഷം ചില പള്ളികളില്‍ ജുമുഅ ഒഴിവാക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനാല്‍ ഇത്തവണ നിര്‍ബന്ധമായും ജുമുഅ നടത്തണമെന്ന് ബന്ധപ്പെട്ട ഔഖാഫ് മന്ത്രാലയം പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അതാതു രാജ്യങ്ങളിലെ ഔഖാഫ്മത കാര്യ വകുപ്പുകള്‍ക്കു കീഴില്‍ പള്ളികളും ഈദ് മുസ്വല്ലകളും നേരത്തെ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ ഗള്‍ഫ് രാഷ്ടങ്ങളിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിലും ഈദ് ഗാഹുകള്‍ ഒരുക്കിയിട്ടുണ്ട്. ഈദ് നമസ്‌കാരാനന്തരം ഉദ്ഹിയത്ത് അടക്കമുള്ള കര്‍മ്മങ്ങളും മലയാളി സംഘടനകളുടെ കീഴില്‍ നടക്കും.
ബഹ്‌റൈനില്‍ സമസ്ത കേരള സുന്നി ജമാഅത്തിന്റെ നേതൃത്വത്തില്‍ ഇത്തവണയും സനാബീസിലെ അല്‍ ശബാബാ ഓഡിറ്റോറിയത്തില്‍ ഈദ് മുസ്വല്ല നടക്കും.
തുടര്‍ന്ന് ഈദ് മുലാഖാത്ത് എന്ന പേരില്‍ ബഹ്‌റൈനിലുടനീളമുള്ള സമസ്ത ഏരിയാ കേന്ദ്രങ്ങളില്‍ പ്രത്യേക പെരുന്നാള്‍ സംഗമങ്ങളും ഉദ്ഹിയ്യത്ത് കര്‍മ്മവും നടക്കും.
പെരുന്നാള്‍ പകലിലെ ചടങ്ങുകള്‍ അവസാനിക്കുന്നതോടെ പ്രവാസികളുടെ ആഘോഷ രാവുകള്‍ സജീവമാക്കാന്‍ നാട്ടില്‍ നിന്നുള്ള പ്രമുഖരാണ് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെത്തിയിട്ടുള്ളത്.
മക്കയില്‍ അറഫാ സംഗമത്തിന് ശേഷം അടുത്ത ദിവസം മിനായില്‍ മടങ്ങിയെത്തുന്ന ഹാജിമാര്‍ പിശാചിന്റെ പ്രതീകങ്ങളില്‍ (ജംറകളില്‍) കല്ലെറിഞ്ഞ് കഅ്ബ പ്രദക്ഷിണം ചെയ്ത് തലമുണ്ഡനം ചെയ്യുന്നതോടെ ഹജ്ജിന്റെ പ്രധാനചടങ്ങുകള്‍ അവസാനിക്കും. പ്രവാചകനായ ഇബ്രാഹിം നബി (അ)തന്റെ പ്രഥമ സന്താനമായ ഇസ്മാഈല്‍ നബി(അ)യെ അല്ലാഹുവിന്റെ പ്രീതിക്കായി ബലിയറുക്കാന്‍ തയാറായ ത്യാഗത്തിന്റെ ഓര്‍മ പുതുക്കുന്നതാണ് ഈദുല്‍ അള്ഹ എന്ന ബലി പെരുന്നാള്‍. ഈ ചരിത്രങ്ങള്‍ ഓര്‍മപ്പെടുത്താനും ബലി പെരുന്നാള്‍ സന്ദേശങ്ങള്‍ നല്‍കാനും ഗള്‍ഫിലെ ഭരണാധികാരികളും പണ്ഢിതന്മാരും വിവിധ പ്രവാസി സംഘടനകളും രംഗത്തുണ്ട്.
വെള്ളി. ശനി വാരാന്ത അവധി ദിനങ്ങളായതിനാല്‍ ബലിപെരുന്നാള്‍ അവധി കൂടി ചേര്‍ത്ത് ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന അവധിയാണ് ഗള്‍ഫ് രാഷ്ട്രങ്ങളിലുമുള്ളത്. ബലിപെരുന്നാള്‍ പ്രമാണിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളിലെ കച്ചവട സ്ഥാപനങ്ങളും രാപകല്‍ സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."