മതം മാറിയ പെണ്‍കുട്ടിക്ക് പൊലിസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: ഇസ്ലാം മത വിശ്വാസിയായ യുവാവിനെ വിവാഹം കഴിച്ച 20 കാരിക്ക് പൊലിസ് സംരക്ഷണം അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയെ കേരള ഹൈക്കോടതിയുടെ അധികാര പരിധിക്കു പുറത്തേക്ക് ആരും കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യമെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും ഹോസ്റ്റലിലേക്ക് മാറ്റണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടിയെ കാണാന്‍ അവസരം നല്‍കണമെന്നും സെപ്റ്റംബര്‍ 14 ന് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ജൂണ്‍ ആറിനാണ് പെണ്‍കുട്ടിയെ കാണാതായത്. തിരുവനന്തപുരം സ്വദേശിയായ മുസ്ലിം യുവാവിനെ പെണ്‍കുട്ടി വിവാഹം കഴിച്ചെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ മതം മാറ്റാന്‍ മഞ്ചേരിയിലെ സത്യസരണിയില്‍ പ്രവേശിപ്പിച്ചെന്ന് കാണിച്ച് മാവേലിക്കര സ്വദേശികളായ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."