ബസ്സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയവരെ മര്‍ദിച്ച സുരക്ഷാജീവനക്കാരനെ പിരിച്ചുവിട്ടു
തിരുവനന്തപുരം: കഴിഞ്ഞദിവസം രാത്രി തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടന്നവരെ ചൂരലുകൊണ്ടടിച്ച സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിട്ടു.
സെക്യൂരിറ്റി ജീവനക്കാരന്‍ വിജയകുമാറിനെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇയാളെയും ഒപ്പമുണ്ടായിരുന്ന സഹായിയേയും പൊലിസ് അറസ്റ്റുചെയ്തതിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
സെക്യൂരിറ്റി ജീവനക്കാരന്‍ പരശുവയ്ക്കല്‍ സ്വദേശി വിജയകുമാര്‍, കംഫര്‍ട്ട് സ്റ്റേഷനിലെ ജീവനക്കാരന്‍ രമേശ് എന്നിവര്‍ക്കെതിരേയാണ് തമ്പാനൂര്‍ പൊലിസ് കേസെടുത്തത്. ഇവര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയാണ് ബസ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയവരെ ഇവര്‍ അടിച്ചോടിക്കുകയും ചോദ്യം ചെയ്തവരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ബസ് കാത്ത് നിന്നവരും ദൂരസ്ഥലങ്ങളില്‍ നിന്നെത്തി വീടുകളില്‍ പോകാനാകാതെ സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടന്നവരുമാണ് മര്‍ദനത്തിനിരയായത്. നീളമുള്ള ചൂരല്‍ വടിയുമായെത്തിയ ബിജുകുമാറാണ് ബസ്സ്റ്റാന്റിന്റെ വിവിധ ഭാഗങ്ങളില്‍ നിലത്ത് ഉറങ്ങിക്കിടന്നവരെ ആദ്യം അടിച്ച് എഴുന്നേല്‍പ്പിച്ചത്.
ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റ ചിലര്‍ ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമായി. ഇതിനിടെയാണ് കംഫര്‍ട്ട് സ്റ്റേഷനിലെ ജീവനക്കാരനായ രമേശ് യാത്രക്കാരിലൊരാളുടെ കരണത്തടിച്ചത്. ഇതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും വിവരം പോലിസിനെ അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലിസ് ബിജുവിനെയും രമേശിനെയും യാത്രക്കാരില്‍ ചിലരെയും കസ്റ്റഡിയിലെടുത്തു. യാത്രക്കാര്‍ തന്നെ മര്‍ദിച്ചതായി ബിജു ആരോപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. യാത്രക്കാരെ ബിജുവും രമേശും അടിച്ചതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലിസ് ഇരുവര്‍ക്കുമെതിരേ കേസ് എടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."