HOME
DETAILS

മനുഷ്യാവകാശങ്ങള്‍ക്കും മാനവിക ഐക്യത്തിനും നിലകൊള്ളുക

  
backup
August 31 2017 | 23:08 PM

eid-mubarak


ഹൈദരലി തങ്ങള്‍


കടുത്ത പരീക്ഷണ ഘട്ടത്തിലും ആദര്‍ശപാതയില്‍ പതറാതെ കാരുണ്യവും വിവേകവും മുറുകെ പിടിച്ച് മുന്നോട്ടു പോകുന്നവര്‍ക്കാണ് അന്തിമ വിജയമെന്ന സന്ദേശമാണ് ഈദുല്‍ അദ്ഹ പകര്‍ന്നു നല്‍കുന്നതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
ലോകമെങ്ങും ദുരിതത്തിന്റെയും നഷ്ടപ്പെടലുകളുടെയും ഭാണ്ഡക്കെട്ടുമായി ജനലക്ഷങ്ങള്‍ പലായനം ചെയ്യുകയാണ്. മതത്തിന്റെയും ജാതിയുടെയും വിശ്വാസത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ ക്രൂരമായി കൂട്ടക്കൊല ചെയ്യപ്പെടുന്ന കുട്ടികളും സ്ത്രീകളുമടക്കമുള്ള ആയിരങ്ങള്‍ വര്‍ത്തമാന ലോകത്തിന്റെ ദുരന്തകാഴ്ചയാണ്. മ്യാന്മറില്‍ നിന്നുയരുന്ന നിലവിളികള്‍ ഭീതിജനകമാണ്.
വര്‍ഗീയ, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഒരു രാജ്യത്തിനും സമൂഹത്തിനും രക്ഷയാകില്ല. മനുഷ്യാവകാശങ്ങളുടെ പക്ഷത്ത് നില്‍ക്കാനും മാനവിക ഐക്യത്തിനായി നിലകൊള്ളാനും ഈ സുദിനത്തില്‍ പ്രതിജ്ഞ പുതുക്കണമെന്ന് തങ്ങള്‍ പറഞ്ഞു.

ജിഫ്‌രി തങ്ങള്‍ (സമസ്ത പ്രസിഡന്റ്)


മാനവികതയും ആദര്‍ശ ജീവിതവും പ്രതിസന്ധി നേരിടുന്ന കാലത്താണ് ബലിപെരുന്നാള്‍ സംജാതമായിരിക്കുന്നത്. കടുത്ത പരീക്ഷണങ്ങളും പ്രതിസന്ധികളും നേരിട്ടുകൊണ്ടല്ലാതെ ലോകത്തിലെ ഒരു ജനതയും അവരുടെ ജീവിത ദൗത്യം പൂര്‍ത്തീകരിച്ചിട്ടില്ല. മ്യാന്മറിലെയും ഫലസ്തീനിലെയും മറ്റും യുദ്ധമുഖത്ത് മരിച്ച് വീഴുന്നവരും യു.പിയില്‍ ശ്വാസം ലഭിക്കാതെ മരിച്ച കുഞ്ഞുങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഇരയായി കൊല്ലപ്പെടുന്നവരെയും ഈ പെരുന്നാള്‍ ദിനത്തില്‍ നമ്മള്‍ ഓര്‍ക്കാതെ പോകരുത്.
വിശ്വാസം മുറുകെപിടിച്ചും മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും മാതൃകയാകണം. പ്രതിസന്ധികളിലും വിശ്വാസത്തിന്റെ കരുത്ത് ഒരു മുസ്‌ലിമിന് കൂട്ടായി ഉണ്ടാവണം.

കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (സമസ്ത ജന. സെക്രട്ടറി)


ആദര്‍ശബോധത്തിലൂടെ അതിജീവനം തേടാനും, വിമോചനം വരിക്കാനുമുള്ള കരുത്താര്‍ജിക്കണം. പ്രപഞ്ച നാഥനിലുള്ള അചഞ്ചല വിശ്വാസമാണ് പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാര്‍ഗം. പരീക്ഷണങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അതിജയിക്കുകയയാണ് വിശ്വാസിയുടെ മാര്‍ഗം. തിന്‍മയെ നന്‍മയിലൂടെ പ്രതിരോധിക്കണം. ക്ഷമയും സഹനവും കൈകൊള്ളാനുള്ള മനസാര്‍ജിക്കുകയും വേണം. ജീവിതവും വ്യവഹാരങ്ങളും അഭിമാനബോധവും ചവിട്ടിമെതിക്കുന്ന അഭിനവ സാഹചര്യമാണ് നിലവിലുള്ളത്. മനുഷ്യാവകാശ ധ്വംസനങ്ങളുടെ കാലത്ത് അറഫാദിനത്തിലെ പ്രവാചകന്റെ പ്രഖ്യാപനങ്ങളില്‍നിന്നു പാഠമുള്‍ക്കൊള്ളണം. അധികാര ബലത്തിന്റെ ഹുങ്കില്‍ ഫാസിസവും ആള്‍ദൈവങ്ങളും സൃഷ്ടിക്കുന്ന ഭീകരതാണ്ഡവങ്ങള്‍ക്കു മുന്നില്‍, വിശ്വാസമൂല്യങ്ങളുടെ കരുത്തുനേടി വിജയം പ്രാപിക്കുകയാണ് ഇബ്‌റാഹീമീചര്യയുടെ സന്ദേശം.

പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍
(എസ്.കെ.ഐ.എം.വി ബോര്‍ഡ്)


വിശ്വാസവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം വ്യക്തിയെ സ്രഷ്ടാവുമായി അടുപ്പിക്കുന്ന ഘടകങ്ങളാണ്. ഇബ്‌റാഹീമീ കുടുംബത്തിന്റെ ത്യാഗോജ്വല ജീവിതത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും ചരിത്രമുള്‍ക്കൊണ്ട് നന്‍മയുടെ സന്ദേശവാഹകരാകാനാകാന്‍ ആഘോഷനാള്‍ പ്രചോദനമാവട്ടെ.

സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി
(കോഴിക്കോട് ഖാസി)


വിശ്വാസിയുടെ അകതാരില്‍ സന്തോഷത്തിന്റെ ഒരായിരം പൂത്തിരി കത്തിച്ചുകൊണ്ടാണ് ബലിപെരുന്നാള്‍ കടന്നുവരുന്നത്.
പരസ്പര സ്‌നേഹവും മാനവ സാഹോദര്യവും നിലനിര്‍ത്താനും,കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും, സഹജീവികളോട് സഹനവും കാരുണ്യവും കാണിക്കാനും ഈ സുദിനത്തില്‍ പ്രതിജ്ഞ പുതുക്കണം.

കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി


പട്ടിണിക്കാരന്റെ പരിേവദനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാകണം നമ്മുടെ ഓരോ ഈദും. അനാഥബാലനെ മുഖ്യാതിഥിയായി സ്വീകരിച്ചുകൊണ്ട് പെരുന്നാള്‍ വിഭവങ്ങള്‍ പങ്കുവെച്ച പ്രവാചകന്റെ ഉദാത്ത മാതൃകയാണ് നാം അവലംബിക്കേണ്ടത്. മാനുഷിക സമത്വമെന്ന മഹനീയ സന്ദേശം വിശുദ്ധ ഹജ്ജ്കര്‍മ്മത്തിലൂടെ വിളംബരം ചെയ്യുന്ന അവസരം കൂടിയാണിത്.
ആഘോഷത്തിമിര്‍പ്പുകളില്‍ അഭിരമിക്കാതെ പരസ്പരം വിശ്വാസവും സ്‌നേഹവും ബഹുമാനവും ഊട്ടിയുറപ്പിച്ച് മാനസിക മൂല്യങ്ങളെ കാത്തുസൂക്ഷിക്കാന്‍ നാം ഓരോരുത്തരും പ്രതിജ്ഞയെടുക്കണം.

ഗവര്‍ണര്‍ പി. സദാശിവം


ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും മഹത്വത്തെ വാഴ്ത്തുന്ന ഈദ് ആഘോഷങ്ങള്‍ ഉല്‍കൃഷ്ടമായ ചിന്തയിലൂടെയും പ്രവൃത്തികളിലൂടെയും ഒരുമയുടെ ചാരുത കാത്തുസൂക്ഷിച്ച് സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും ശക്തിപ്പെടുത്താന്‍ നമ്മെ പ്രചോദിപ്പിക്കട്ടെ.

മുഖ്യമന്ത്രി പിണറായി വിജയന്‍


ത്യാഗത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശമാണ് ഈദുല്‍ അദ്ഹയും ഹജ്ജ് കര്‍മവും നല്‍കുന്നത്. ജനങ്ങളില്‍ കൂടുതല്‍ ഐക്യവും സൗഹാര്‍ദവും അര്‍പ്പണ മനോഭാവവും ഉണ്ടാകാന്‍ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ.

രമേശ് ചെന്നിത്തല


പണ്ഡിതനും പാമരനും, സമ്പന്നനും ദരിദ്രനും തോളോട് തോള്‍ ചേര്‍ന്ന് ദൈവത്തിനായി സ്വയം സമര്‍പ്പിക്കുന്ന ഈദ് ഉല്‍ അദ്ഹയുടെ മഹദ് സന്ദേശം എല്ലാ മനുഷ്യരുടെയും മനസില്‍ സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും വെളിച്ചം പരത്തട്ടെ.

എം.എം ഹസന്‍


ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മ പുതുക്കലാണ് ബലിപെരുന്നാള്‍. സമാധാനത്തിന്റേയും, സ്‌നേഹത്തിന്റേയും, സാഹോദര്യത്തിന്റേയും,സമത്വത്തിന്റേയും, സന്ദേശങ്ങള്‍ സ്വാംശീകരിക്കുവാന്‍ ഈ പുണ്യദിനം ഇടവരുത്തട്ടെ.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago