ഗ്രാമീണ്‍ ബാങ്കിന് മുന്നില്‍ സമരമെന്ന് ഹരിതസേന പ്രവര്‍ത്തകര്‍
പുല്‍പ്പള്ളി: വായ്പാ കുടിശികയുടെ പേരില്‍ വിധവയുടെ ഭൂമി ലേലത്തിന്വച്ച കേരള ഗ്രാമീണ്‍ ബാങ്ക് അധികൃതരുടെ നടപടിയില്‍ ജനരോഷം.
മുള്ളന്‍കൊല്ലി കേരള ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ നിന്നും 2000-ത്തില്‍ നാലേക്കര്‍ കൃഷിഭൂമി ഈട് നല്കി 4,90000 രൂപ വായ്പയെടുത്ത പുല്‍പ്പള്ളി ചേപ്പില പുളിക്കല്‍ അച്ചാമ്മ 1,75,000 രൂപ തിരിച്ചടച്ചിരുന്നു. എന്നിട്ടും പലിശയും, പിഴപ്പലിശയുമെല്ലാമായി 73,02000 രൂപയ്ക്ക് ബാങ്ക് നല്കിയ കേസിനെ തുടര്‍ന്നാണ് ഇവരുടെ രണ്ടേക്കര്‍ ഭൂമി ലേലത്തിന് വെച്ചിരിക്കുന്നത്. താന്‍ ബാങ്കില്‍ കാര്‍ഷിക ലോണാണ് ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍ ബാങ്ക് കാര്‍ഷികേതര ലോണാണ് തനിക്ക് നല്‍കിയതെന്നും അച്ചാമ്മ പറയുന്നു.
താന്‍ വായ്പയെടുത്ത തുക ബാങ്കിലടക്കാന്‍ തയാറാണ്. എന്നാല്‍ ഭീമമായ കൊള്ളപ്പലിശ തിരിച്ചടക്കാന്‍ തനിക്ക് കഴിവില്ലെന്നും അച്ചാമ്മ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹരിതസേന പ്രവര്‍ത്തകരും രംഗത്തുവന്നിട്ടുണ്ട്.
സര്‍ഫാസി ആക്ട് പ്രകാരം കൃഷിഭൂമിക്ക് ജപ്തി നടപടികള്‍ പാടില്ലെന്ന ഉത്തരവ്് പോലും ഇവരുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടില്ലെന്നും, ബ്ലേഡ്കാരെ നാണിപ്പിക്കുന്ന രീതിയിലുള്ള ഇടപാടാണ് ബാങ്ക് നടത്തിയതെന്നും ഹരിതസേന കുറ്റപ്പെടുത്തി.
ബാങ്ക് പിടിച്ചെടുത്ത സ്ഥലത്ത് കൊടിനാട്ടി സമരം ബാങ്കിന് മുന്‍പിലേക്ക് മാറ്റുമെന്നും ഹരിതസേന പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."