HOME
DETAILS
MAL
വല്ലാര്‍പാടം പുനരധിവാസം: വാടകക്കുടിശിക അനുവദിച്ചു
backup
September 01 2017 | 06:09 AM
കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് മൂലമ്പിള്ളി പാക്കേജ് പ്രകാരം ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ വാടകക്കുടിശ്ശികയായി 3,70,473 രൂപ അനുവദിച്ചു നല്‍കിയതായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. ഈ വര്‍ഷം ജൂണില്‍ 27 പേര്‍ക്ക് 1,81,437 രൂപയും ആഗസ്റ്റില്‍ ആദ്യഗഡുവായി 21 പേര്‍ക്ക് 1,35,937 രൂപയും രണ്ടാം ഗഡുവായി 12 പേര്‍ക്ക് 53,099 രൂപയുമാണ് അനുവദിച്ചത്.
ഇതിന് പുറമെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അഞ്ച് കേസുകളില്‍ സെറ്റില്‍മെന്റ് ഇനത്തില്‍ 2,22,26,338 രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."