ത്യാഗസ്മൃതികളുടെ നിറവില്‍ ഇന്ന് ബലിപെരുന്നാള്‍
ആലപ്പുഴ: ഇസ്‌ലാമിലെ നിര്‍ബന്ധാനുഷ്ഠാനമായ വിശുദ്ധ ഹജ്ജുമായി ബന്ധപ്പെട്ടുള്ള ബലിപെരുന്നാള്‍ ആഘോഷത്തിന് വിശ്വാസി സമൂഹം ഒരുങ്ങി.ഹജ്ജ് കര്‍മത്തിലെ പ്രധാന ചടങ്ങായ അറഫ സംഗമത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്നലെ അറഫ നോമ്പനുഷ്ഠിച്ചാണ് വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാളാഘോഷിക്കുന്നത്.
പ്രവാചകന്‍ ഹസ്രത്ത് ഇബ്‌റാഹീം(അ)ന്റെയും കുടുംബത്തിന്റെയും ത്യാഗ നിര്‍ഭരമായ ജീവിതത്തിന്റെ ഓര്‍മപ്പെടുത്തലുകളുമായുള്ള ബലിപെരുന്നാള്‍ ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ വീടുകളിലും പള്ളികളിലും പൂര്‍ത്തിയായിക്കഴിഞ്ഞു.ഇന്ന് രാവിലെ നടക്കുന്ന പെരുന്നാള്‍ നിസ്‌കാരവും തുടര്‍ന്ന് നടക്കുന്ന ബലികര്‍മവുമാണ് ബലിപെരുന്നാളിന്റെ പ്രത്യേകത.പ്രപഞ്ചനാഥന്റെ പ്രീതിക്കായി സര്‍വസ്വവും സമര്‍പ്പിക്കാനുള്ള വിശ്വാസിയുടെ സന്നദ്ധതയും പ്രവാചകരായ ഹസ്രത്ത് ഇബ്‌റാഹീമിന്റെയും മകന്‍ ഇസ്മാഈലിന്റെയും ത്യാഗപൂര്‍ണമായ ജീവിതം അനുസ്മരിക്കലുമാണ് ബലി കര്‍മത്തിലൂടെ ലക്ഷ്യമാക്കപ്പെടുന്നത്.
പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.പെരുന്നാളിലെ പ്രധാന അനുഷ്ഠാനമായ മൃഗബലിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളും പള്ളികളും വീടുകളും കേന്ദ്രീകരിച്ച് പൂര്‍ത്തിയായിക്കഴിഞ്ഞു.പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം പള്ളികളിലും വീടുകളിലും മൃഗബലി നടക്കും.ബലിമാംസം വിശ്വാസികള്‍ക്ക് ദാനം ചെയ്യും.ഇന്നാരംഭിക്കുന്ന ബലികര്‍മം നാല് നാള്‍ നീളും. പെരുന്നാള്‍ നിസ്‌കാരാനന്തരം പരസ്പരം സ്‌നേഹം പങ്ക് വെച്ചും സൗഹൃദം പുതുക്കിയുമാണ് വിശ്വാസികള്‍ പള്ളികളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുക.ബന്ധുമിത്രാദികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് സ്‌നേഹം പങ്ക് വെക്കും.ജില്ലയില്‍ ആയിരക്കണക്കിന് മൃഗങ്ങളെയാണ് ബലി കര്‍മത്തിനായി തയ്യാറാക്കി നിര്‍ത്തിയിട്ടുള്ളത്.വിവിധ പള്ളികള്‍ കേന്ദ്രീകരിച്ചും ബലിമാംസ വിതരണം നടക്കുന്നുണ്ട്.വിവിധ പള്ളികളില്‍ നടക്കുന്ന ഈദ് നിസ്‌കാരത്തിന് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."