HOME
DETAILS
MAL
നളിനി നെറ്റോയ്ക്കെതിരേ ലോകായുക്തയില്‍ ഹരജി
backup
September 03 2017 | 02:09 AM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരേ ലോകായുക്തയില്‍ ഹരജി. തിരുവനന്തപുരത്തെ അഭിഭാഷകനാണ് ഹരജി നല്‍കിയത്. പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ നല്കിയ ഫയലില്‍ കൃത്രിമം കാട്ടിയെന്നും ഇക്കാരണം ചൂണ്ടിക്കാട്ടി സെന്‍കുമാറിനെ പൊലിസ് മേധാവി സ്ഥാനത്തുനിന്ന് പുറത്താക്കിയെന്നുമാണ് ഹരജിയിലുള്ളത്. ഉമ്മന്‍ചാണ്ടിയെയും സെന്‍കുമാറിനെയും സംരക്ഷിക്കാനാണോ ഹരജി നല്‍കിയതെന്ന് ഹരജി പരിഗണിച്ചുകൊണ്ട് ലോകായുക്ത ചോദിച്ചു. രേഖകള്‍ അപൂര്ണമായതിനാല് ഹരജിയില്‍ പ്രാരംഭവാദം കേള്‍ക്കുന്നത് ഈ മാസം 19ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."