HOME
DETAILS
MAL
പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് വികസന രേഖ അവതരിപ്പിച്ചു
backup
August 11 2016 | 20:08 PM
ചേലക്കര: കാര്‍ഷിക മേഖലക്കും, ഭവന നിര്‍മാണത്തിനും കുടിവെള്ള പദ്ധതികള്‍ക്കും മുന്‍ഗണന നല്കി പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് വികസന രേഖ. പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാര്‍ യു.ആര് പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോണി മണിച്ചിറ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.തങ്കമ്മ മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് കെ.യു ആരിഫ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ വാസുദേവന്‍, നിര്‍മ്മല രവികുമാര്‍, സുലൈഖ സമദ്, പി.ആര് മാധവന്, അശോക് കുമാര്‍, കെ.പി സാവിത്രി, സ്മിത ഉണ്ണികൃഷ്ണന്, കെ.കമലം, കെ.വി വസന്തകുമാരി, ഗിരിജ സോമനാഥ്, സി.ഉണ്ണികൃഷ്ണന്, പി.എം അമീര്‍, കെ.എം ഫസലു, ഗീതാ രാമചന്ദ്രന്, രാജന് വെട്ടത്ത്, കെ.പി ജയന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."