ത്യാഗ സ്മരണയില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു
തൊടുപുഴ: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണയില്‍ ജില്ലയില്‍ ഈദുല്‍ അദ്ഹ (ബലി പെരുന്നാള്‍) ആഘോഷിച്ചു. പ്രവാചകന്‍ ഇബ്രാഹി(അ)മിന്റെ പാത പിന്തുടര്‍ന്ന് ജീവിതം ലോകത്തിനായി സമര്‍പ്പിക്കുകയെന്ന സന്ദേശവുമായാണ് നാടും നഗരവും പെരുന്നാള്‍ ആഘോഷിച്ചത്. പള്ളി മിനാരങ്ങളില്‍ നിന്നും ഏകദൈവ വിശ്വാസത്തിന്റെ വിളംബരമായ തക്ബീര്‍ ധ്വനികള്‍ അലയടിച്ചു.
പുതുവസ്ത്രങ്ങള്‍ അണിഞ്ഞ്, സുഗന്ധം പൂശി രാവിലെ തന്നെ പെരുന്നാള്‍ നിസ്‌ക്കാരത്തിന് വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേര്‍ന്നു. കാരിക്കോട് നൈനാര്‍ പള്ളിയില്‍ ചീഫ് ഇമാം കടയ്ക്കല്‍ അബ്ദുല്‍ റഷീദ് മൗലവി നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. മനുഷിക മൂല്യങ്ങള്‍ വിലമതിക്കുന്നവരാകണം ഇസ്ലാം മത വിശ്വാസികളെന്നും ഭീകരതയ്ക്കും തീവ്രവാദത്തിനും ഇസ്‌ലാമില്‍ സ്ഥാനമില്ലെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പെരുമ്പിള്ളിച്ചിറ മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ അബ്ദുല്‍ ബാരി ഫൈസി, പട്ടയംകവല മമ്പഉല്‍ ഹൈറാത് ജുമാ മസ്ജിദില്‍ എം എസ് അബ്ദുല്‍ കബീര്‍ റഷാദി, പഴേരി മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ ഹനീഫ് കാശിഫി, ഉണ്ടപ്ലാവ് മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ മുഹമ്മദ് ശെരീഫ് മൗലവി, കാരൂപ്പാറ ജുമാ മസ്ജിദില്‍ ഹൈദര്‍ ഉസ്താദ് കുന്നം, പഴുക്കാകുളം മുഹിയിദ്ദീന്‍ ജുമാ സ്ജിദില്‍ അബ്ദുറഹ്മാന്‍ സഅദി, കാളിയാര്‍ മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ ഇസ്മായില്‍ മൗലവി പാലമല, തൊടുപുഴ ടൗണ്‍ ജുമാ മസ്ജിദില്‍ ഇംദാദുള്ള ഖാസിമി, സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ അബ്ദുല്‍ റഷീദ് മൗലവി, വണ്ണപ്പുറം ടൗണ്‍ ജുമാ മസ്ജിദില്‍ ശിഹാബുദ്ദീന്‍ വാഫി, കാളിയാര്‍ മുഹിയദ്ദീന്‍ ജുമാ മസ്ജിദില്‍ അബ്ദുസലാം ബാഖവി, ഇറുക്കുപാലം ബദര്‍ ജുമാ മസ്ജിദില്‍ അബ്ദുല്‍ കരീം ഫൈസി തുടങ്ങിയവര്‍ ഈദ് നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. നിസ്‌ക്കാരത്തിന് ശേഷം കൂട്ട പ്രാര്‍ത്ഥന നടന്നു. ഖബര്‍ സിയാറത്ത് നടത്തി പിരിഞ്ഞ വിശ്വാസികള്‍ ബലി കര്‍മത്തില്‍ ഏര്‍പ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."