സമസ്ത കേരള സാഹിത്യപരിഷത്ത് നവതി ആഘോഷങ്ങള്‍ക്ക് ചിങ്ങം ഒന്നിന് തുടക്കം
ഗുരുവായൂര്‍: സാഹിത്യത്തിന്റെ വളര്‍ച്ചക്കും ഭാഷാപരിഷ്‌കരണത്തിനും നേതൃത്വം നല്‍കുന്ന സമസ്ത കേരള സാഹിത്യപരിഷത്ത് നവതി ആഘോഷിക്കുന്നു. 2016 ഓഗസ്റ്റ് മുതല്‍ 2017 ഓഗസ്റ്റ് വരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിധമാണ് ആഘോഷം. ഐക്യകേരളം യാഥാര്‍ത്ഥ്യമാകുന്നതിനുമുമ്പേ ഐക്യകേരള സങ്കല്‍പം മുന്നോട്ടുവെച്ച എഴുത്തുകാരുടെ സംഘടനയാണ് പരിഷത്ത്. നവതി ആഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ കോളേജുകളെ കേന്ദ്രീകരിച്ച് പ്രഭാഷണ പരമ്പരക്ക് രൂപം നല്‍കിയിട്ടുണ്ട്. കോളജുകളിലെ മലയാളവിഭാഗങ്ങളുമായി സഹകരിച്ച് അങ്കണം സാംസ്‌കാരികവേദിയുമായി ചേര്‍ന്നാണ് പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ചിങ്ങം ഒന്നിന് രാവിലെ 11 മണിക്ക് ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളജില്‍ ആദ്യപ്രഭാഷണം നടക്കും. ഡോ. എം.ലീലാവതി ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍ അധ്യക്ഷനാകും. ബാലചന്ദ്രന്‍ വടക്കേടത്ത്, രഘുനാഥന്‍ പറളി, അങ്കണം ചെയര്‍മാന്‍ ആര്‍.ഐ ഷംസുദ്ദീന്‍, റവ. സി.ട്രീസ ഡൊമനിക് എന്നിവര്‍ സംസാരിക്കും. സെന്റ് മേരീസ് കോളജ് തൃശൂര്‍, ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, എന്‍.എസ്.എസ് കോളജ് ഒറ്റപ്പാലം, ഗവ. കോളജ് മലപ്പുറം എന്നിവിടങ്ങളിലാണ് ആദ്യപ്രഭാഷണങ്ങള്‍ നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."