HOME
DETAILS
MAL
സി.പി.എം സമരം രാഷ്ട്രീയ തട്ടിപ്പ്: യു.ഡി.എഫ്
backup
August 11 2016 | 20:08 PM
ദേശമംഗലം: പഞ്ചായത്ത് ഭരണസമിതിക്കെതിരേ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന സമരം രാഷ്ട്രീയ തട്ടിപ്പും, ജനവഞ്ചനയുമാണെന്ന് യു.ഡി.എഫ് നേതാക്കളായ പി.എസ് ലക്ഷ്മണന്, കെ.എം സലീം, അബ്ദുള്‍ റസാഖ് തുടങ്ങിയവര്‍ ആരോപിച്ചു. കഴിഞ്ഞ 37 വര്‍ഷമായി ഇടതു മുന്നണിയാണ് ദേശമംഗലം പഞ്ചായത്ത് ഭരിച്ചിരുന്നത്. അന്നൊന്നും ജനന്മക്ക് വേണ്ടി ഒന്നും ചെയ്യാതെ അഴിമതി നടത്തുക മാത്രമാണ് സി.പി.എം ചെയ്തത്. ദേശമംഗലത്ത് നിന്ന് കെ.എസ്.ഇ.ബി ഓഫീസ് മാറ്റാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. യു.ഡി.എഫ് വികസന മുന്നേറ്റത്തിന് നേതൃത്വം നല്കുമ്പോള് അതിന്റെ ജാള്യത മറയ്ക്കാനാണ് ഇപ്പോഴത്തെ സമരമെന്നും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."