ഋഷിരാജ് സിങ് സര്‍ക്കാരിന് വേണ്ടി കള്ളക്കണക്കുണ്ടാക്കുന്നു: സുധീരന്‍
തൃശൂര്‍: സര്‍ക്കാരിന് വേണ്ടി കള്ളക്കണക്കുണ്ടാക്കുകയാണ് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ പണിയെന്ന് വി.എം സുധീരന്‍. മദ്യശാലകളുടെ ദൂരപരിധി വെട്ടിക്കുറച്ചതിനെതിരേ തൃശൂര്‍ അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധസമിതി നടത്തുന്ന ഉപവാസ പ്രാര്‍ഥനാപ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചക്കിക്കൊത്ത ചങ്കരനെയാണ് സര്‍ക്കാരിന് എക്‌സൈസ് കമ്മിഷണറായി ലഭിച്ചത്. സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് കള്ളക്കണക്കുണ്ടാക്കലാണ് എക്‌സൈസ് കമ്മിഷണറുടെ പണി. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തെ തുടര്‍ന്ന് കേരളത്തിലെ ടൂറിസം തകര്‍ന്നെന്നത് തെറ്റായ പ്രചാരണമാണ്. അഴിമതിവിരുദ്ധനെന്നും ജനകീയനെന്നും വിശേഷിപ്പിക്കപ്പെട്ട ഋഷിരാജ് സിങ്ങിന്റെ യഥാര്‍ഥമുഖമാണ് സര്‍ക്കാരിന് തെറ്റായ കണക്കുകള്‍ നല്‍കിയതിലൂടെ വെളിപ്പെട്ടത്. 2014നെ അപേക്ഷിച്ച് കേരളത്തിലേക്കുള്ള വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.
തെരുവുനായ്ക്കളുടെ ശല്ല്യവും പകര്‍പ്പനിയും വിദേശികളോടുള്ള മോശം പെരുമാറ്റവുമാണ് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫാ.ദേവസ്സി പന്തല്ലൂക്കാരന്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."