ആയിരം ബസ് പാസുകള്‍ അനുവദിച്ച അട്ടപ്പാടിയിലേക്ക് സ്കൂള്‍ സമയത്ത് ഓടാന്‍ നാല് കെ.എസ്.ആര്.ടി.സി ബസുകള്‍ മാത്രം
അഗളി: ആയിരം ബസ് പാസുകള്‍ അനുവദിച്ച അട്ടപ്പാടിയിലേക്ക് സ്കൂള്‍ സമയത്ത് ഓടാന്‍ നാല് കെ.എസ്.ആര്.ടി.സി ബസുകള്‍ മാത്രം. മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും അട്ടപ്പാടിയിലേക്കും തിരിച്ചും രാവിലെയും വൈകുന്നേരവും വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ നാലു ബസുകളാണുള്ളത്. വളവും തിരിവും കയറ്റിറക്കങ്ങളും കൂടിയ അട്ടപ്പാടി റോഡില്‍ അമിതഭാരവും വഹിച്ചാണ് ഈ ബസുകളുടെ യാത്ര.
കുട്ടികളെയും മറ്റ് യാത്രക്കാരെയും കുത്തിനിറച്ച് പഴക്കമേറിയ ബസുകളുടെ ഓട്ടം അപകട ഭീതി ഉണര്‍ത്തുന്നതാണ്. ഇതുവരെ ആയിരത്തോളം പാസുകളാണ് അട്ടപ്പാടിയിലേക്ക് നല്‍കിയിട്ടുള്ളത്. ശരാശരി രാവിലെയും വൈകിട്ടും ഒരു ബസില്‍ 250 കുട്ടികളെ വീതം കയറ്റണം. ഇതിന് പുറമെ മറ്റ് യാത്രക്കാരും.
സ്കൂള്‍ സമയത്ത് സ്വകാര്യ ബസുകള്‍ കുറവാണ്. ഉള്ളവരാകട്ടെ കയറ്റുന്ന കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ യാത്രാസമയത്ത് കൂടുതല്‍ ബസ് അനുവദിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. മുക്കാലിക്കും ആനക്കട്ടിക്കുമിടയില് മാത്രമായി രാവിലെയും വൈകിട്ടും കൂടുതല്‍ സര്‍വീസ് നടത്താന്‍ ബസ് അനുവദിച്ച് പ്രശ്നം പരിഹരിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."