HOME
DETAILS
MAL
'പദ്ധതി പൂര്‍ത്തീകരിക്കണം'
backup
August 11 2016 | 21:08 PM
താനൂര്‍: സ്വാശ്രയ ഗ്രാമപദ്ധതി പ്രകാരം ഒട്ടുംപുറം പട്ടികജാതി കോളനിയില്‍ ഒരു കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നു പട്ടികജാതി ക്ഷേമസമിതി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. 2013ല്‍ ആരംഭിച്ച പദ്ധതിയില്‍ ഒരു പ്രദേശത്തെ പൂര്‍ണമായും ഗ്രാമ വല്ക്കരിക്കുകയെന്നതായിരുന്നു ലക്ഷ്യം.
മൂന്നു വര്‍ഷം കഴിയുമ്പോള്‍ ചില വീടുകളും ,പ്രദേശത്തെ ചില റോഡുകളും മാത്രമാണു നവീകരിച്ചത്. വീടില്ലാത്തവര്‍ക്കു വീട്, വീടു തകര്‍ന്നതു പുനര്‍നിര്‍മിക്കുക, സമ്പൂര്‍ണ കുടിവെള്ള പദ്ധതി, ആവശ്യമായ സ്ഥലങ്ങളില്‍ റോഡ്, വായനശാല, അങ്കണവാടി തുടങ്ങിയവയാണു പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."