മാധ്യമങ്ങളും നിയമവ്യവസ്ഥയും കലഹിച്ചാല്‍ സമൂഹത്തിന്റെ നിലവാരം തകരും: സമദാനി
തിരൂര്‍: ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സൃഷ്ടിപരമാകണമെന്നും ഉന്നത ദൗത്യം നിര്‍വഹിക്കുന്ന മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും കലഹിച്ചാല്‍ തകരുന്നതു സമൂഹത്തിന്റ നിലവാരമാണെന്നും എം.പി അബ്ദുസമദ് സമദാനി. തിരൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്തു തിരൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ജനാധിപത്യത്തിന്റെ സ്തൂപങ്ങള്‍ കലഹിക്കേണ്ടവരല്ല, കൈകോര്‍ക്കേണ്ടവരാണ് സൗഹൃദസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ ഉണര്‍ത്തുന്നതില്‍ മാധ്യമങ്ങളുടെ സ്വാധീനം വളരെ വലുതാണ്. നീതിന്യായ മേഖലയുടെ സക്രിയത സമൂഹത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഇരുവിഭാഗവും ധാര്‍മിക ദൗത്യമാണ് നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് വിനോദ് തലപ്പള്ളി അധ്യക്ഷനായി.
നഗരസഭാധ്യക്ഷന്‍ അഡ്വ. എസ്. ഗിരീഷ്, തിരൂര്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. എം.കെ മൂസക്കുട്ടി, മലയാളം സര്‍വകലാശാല പി.ആര്.ഒ ടി. വേലായുധന്, പ്രസ്ക്ലബ് സെക്രട്ടറി ജമാല്‍ ചേന്നര, തിരൂര്‍ ദിനേശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."