ശ്രീനാരായണ ട്രോഫി ജലോത്സവം: കാട്ടില്‍തെക്കേതില്‍ ചുണ്ടന് ജേതാവ്
കൊല്ലം: കരുനാഗപ്പള്ളി കന്നേറ്റി കായലില്‍ നടന്ന എഴുപത്തെട്ടാമത് ശ്രീനാരായണ ട്രോഫി ജലോത്സവത്തില്‍ കാട്ടില്‍തെക്കേതില്‍ ചുണ്ടന് ജേതാവായി. ചമ്പക്കുളം ചുണ്ടന് രണ്ടാമതും സെന്റ് പയസ് ടെന്ത് മൂന്നാമതും ഫിനിഷ് ചെയ്തു. തെക്കനോടി എ വിഭാഗത്തില്‍ 'കാട്ടിന്തക്കതി'ലും തെക്കനോടി ബി വിഭാഗത്തില്‍ ചെല്ലിക്കാടനും ഒന്നാമതെത്തി. ആര് രാമചന്ദ്രന് എം.എല്‍.എ സമ്മാനദാനം നടത്തി. ആറ് ചുണ്ടന് വള്ളങ്ങളുള്‍പ്പടെ 12 ജലരാജാക്കന്മാരായിരുന്നു മല്‍ത്സരിച്ചത്.
ജലോല്‍ത്സവ പൊതുസമ്മേളനം മന്ത്രി കെ രാജുവും ജലഘോഷയാത്ര എന്‍.കെ പ്രേമചന്ദ്രന് എം.പിയും ഉദ്ഘാടനം ചെയ്തു. ക്രോവൂര് കുഞ്ഞുമോന് എം.എല്‍.എ സുവനീര്‍ ഏറ്റുവാങ്ങി മാസ്ഡ്രില്‍ സല്യൂട്ട് സ്വീകരിച്ചു. ആര് രാമചന്ദ്രന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ദേശീയ പാതയ്ക്ക് സമീപം കന്നേറ്റി കായലിലെ 1200 മീറ്റര്‍ ട്രാക്കില്‍ നടക്കുന്ന ജലവേഗമാമാങ്കം ആസ്വദിക്കാന്‍ ഇരുകരകളിലും കന്നേറ്റി പാലത്തിലുമായ് ആയിരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."