സര്‍വശുദ്ധി പേരില്‍ മാത്രം: നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാന്റ് നാടിനെ രോഗാതുരമാക്കുന്നു
വടക്കാഞ്ചേരി : സര്‍വ്വശുദ്ധി മാലിന്യ നിര്‍മ്മാര്‍ജന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന വടക്കാഞ്ചേരി നഗരസഭയില്‍ സര്‍വ്വശുദ്ധി പ്രഖ്യാപനത്തില്‍ മാത്രം . നഗരസഭയുടെ കുമ്പളങ്ങാട് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഒരു നാടിനെയാകെ രോഗശയ്യയിലേക്ക് നയിക്കുന്നതാവുകയാണ്.
ചീഞ്ഞ് നാറുന്ന അറവ് മാലിന്യ കൂമ്പാരം മേഖലയെയാകെ ദുര്‍ഗന്ധപൂരിതമാക്കുകയാണ്. വലിയ തോതില്‍ മാലിന്യം തള്ളുമ്പോഴും ഇത് സംസ്‌കരിയ്ക്കുന്നതിന് നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിയ്ക്കുന്നു. മേഖലയിലെ ജനങ്ങള്‍ വിവിധ രോഗങ്ങളുടെ പിടിയിലാണ്. കിണറുകളിലെ വെള്ളം മലിനമാകുന്നു. തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി പരിസരം മാറുന്നു. നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരിയ്ക്കാതെ ചാക്കില്‍ കെട്ടി കൂട്ടിയിടുകയാണ്. ഇന്നലെ അറവ് മാലിന്യവുമായെത്തിയ ഓട്ടോറിക്ഷ നഗരസഭ കൗണ്‍സിലര്‍ ചന്ദ്രമോഹന്‍ കുമ്പളങ്ങാടിന്റെ നേതൃത്വത്തില്‍ തടഞ്ഞിട്ടു. പ്രതിഷേധം ശക്തമായതോടെ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ പ്രമോദ് കുമാര്‍ സ്ഥലത്തെത്തുകയും ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുകയും ചെയ്യുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തതോടെയാണ് ജനം പിരിഞ്ഞ് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."