പ്രചരിപ്പിക്കുന്നത് തെറ്റായ വാര്‍ത്തകളെന്ന് സൂക്കി
യാങ്കോന്‍: റോഹിംഗ്യയില്‍ നടക്കുന്ന ആക്രമണങ്ങളെ നിഷേധിച്ച് സൂക്കി. തീവ്രവാദികളുടെ വ്യാപനത്തിന് സഹായിക്കുന്ന തെറ്റായ വാര്‍ത്തകളാണ് റാഖിനുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് സൂക്കി പറഞ്ഞു.
തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനുമായ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനെടെയാണ് സൂക്കി ഇക്കാര്യം പറഞ്ഞതെന്ന്. റോഹംഗ്യന്‍ വിഭാഗത്തിനെതിരേ ഓഗസ്റ്റ് 25ന് ആരംഭിച്ച അക്രമത്തെ തുടര്‍ന്ന് ആദ്യമായാണ് സൂക്കി നിലപാട് വ്യക്തമാക്കുന്നത്. റാഖിനിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള നടപടികള്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്. റോഹിംഗ്യകള്‍ക്കെതിരേ വംശഹത്യയാണ് മ്യാന്മറില്‍ നടക്കുന്നതെന്ന് ഉര്‍ദുഖാന്റെ പ്രസ്താവന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സൂക്കി പറഞ്ഞു.
ഇരുരാജ്യങ്ങള്‍ക്കിടയിലെയും ബന്ധങ്ങള്‍ക്ക് വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍. റോഹിംഗ്യകളുമായി ബന്ധപ്പെട്ട് തുര്‍ക്കി ഉപപ്രധനമന്ത്രി ട്വീറ്റ് ചെയ്ത ചിത്രം വ്യാജമാണെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."