കോലോത്തു പാടം കോള്‍പ്പടവിന് സംസ്ഥാന നെല്‍ക്കതിര്‍ അവാര്‍ഡ്
എടപ്പാള്‍: ഗ്രൂപ്പടിസ്ഥാനത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാനത്തെ മികച്ച പാടശേഖര സമിതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പെടുത്തിയ മിത്രാനികേതന്‍ പത്മശ്രീ കെ.വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് കോലോത്തുപാടം കോള്‍പ്പടവ് കൃഷി സമിതിക്ക് ലഭിച്ചു. ജില്ലയിലെ എടപ്പാള്‍, ആലങ്കോട്, നന്നമുക്ക് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കോലോത്തു പാടം കോള്‍പ്പടവ് സമിതിയില്‍ 535 അംഗങ്ങളാണ് ഉള്ളത്. 250 ഹെക്ടര്‍ സ്ഥലത്തായി വ്യാപിച്ച് കിടക്കുന്ന പാടശേഖരത്തില്‍ അത്യുല്‍പാദന ശേഷിയുള്ള വിത്തുകള്‍, ജൈവവളം, ജീവാണു വളങ്ങള്‍, സൂക്ഷമൂലകങ്ങള്‍ എന്നിവയാണ് ഉപയോഗപെടുത്തുന്നത്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ഇവിടത്തെ ശരാശരി വിളവ് 7.5 ടണ്‍ ആണ്.
യന്ത്രവത്കരണം നടപ്പാക്കിയ ഇവിടെ എല്ലാ അംഗങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകളും നല്‍കിയിട്ടു@ണ്ട്. രണ്ട@ു ലക്ഷം രൂപയും പ്രശംസാപത്രവുമടങ്ങുന്ന പുരസ്‌കാരം 16ന് പാലക്കാട്ട് നടക്കുന്ന കര്‍ഷക മേളയില്‍വെച്ച് വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."