ലിയോണിന് റാങ്കിങില്‍ മുന്നേറ്റം
ദുബൈ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടിന്നിങ്സിലുമായി 13 വിക്കറ്റുകള്‍ കൊയ്ത ആസ്ത്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണിന് റാങ്കിങില്‍ മുന്നേറ്റം. കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്താന് താരത്തിനായി. ഏറ്റവും പുതിയ ഐ.സി.സി റാങ്കിങില്‍ താരം എട്ടാം സ്ഥാനത്താണ്. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ഒരു ഓസീസ് താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ലിയോണ്‍ പുറത്തെടുത്തത്. ആദ്യ ഇന്നിങ്സില്‍ ഏഴും രണ്ടാം ഇന്നിങ്സില്‍ ആറും വിക്കറ്റുകളാണ് ലിയോണ്‍ പിഴുതത്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ മൊത്തം 22 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം പരമ്പരയുടെ താരമായും ലിയോണ്‍ മാറിയിരുന്നു.
ബാറ്റ്സ്മാന്മാരുടെ റാങ്കിങില്‍ ഡേവിഡ് വാര്‍ണറും നേട്ടമുണ്ടാക്കി. വിരാട് കോഹ്ലിയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി വാര്‍ണര്‍ അഞ്ചിലേക്ക് കയറി. പീറ്റര്‍ ഹാന്‍ഡ്സ്കോംപ് 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 25ാം റാങ്കിലും മാക്സ്വെല് 16 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 88ാം റാങ്കിലേക്കും കയറി. പരമ്പര 1-1ന് സമനിലയിലായതിനെ തുടര്‍ന്ന് ടീം റാങ്കിങില്‍ ഓസീസിന് ഒരു സ്ഥാനം നഷ്ടമായി അഞ്ചാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."