കൈയേറ്റ ഭൂമി ഒഴിപ്പിക്കാന്‍ ചെന്ന വനപാലകന് വെട്ടേറ്റു
ഗൂഡല്ലൂര്‍: കൈയേറ്റഭൂമി ഒഴിപ്പിക്കാനെത്തിയ വനപാലകന് വെട്ടേറ്റു.
ഫോറസ്റ്ററായ മൂര്‍ത്തിക്കാണ് വെട്ടേറ്റത്. സ്ഥലം കൈയേറിയ വേല്വ്യൂ സ്വദേശി മനോഹരനാണ് മൂര്‍ത്തിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഊട്ടി-പൈക്കാറയിലാണ് സംഭവം. രാത്രിയില്‍ റോന്ത് ചുറ്റുന്നതിനിടെ പ്രദേശത്തെ വനം വകുപ്പിന്റെ ഭൂമിയില്‍ മനോഹരന് പച്ചക്കറി കൃഷി ചെയ്യുന്നത് കണ്ട വനപാലകര്‍ ഇതു ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് സ്ഥലം ഒഴിപ്പിക്കാനെത്തിയ വനപാലകരുമായി മനോഹരനും ഇയാളുടെ സഹോദരന് മോഹനനും വാക്ക് തര്‍ക്കമുണ്ടാകുകയും ഇതിനിടെ മനോഹരന് കൈയിലെ കത്തി കൊണ്ട് മൂര്‍ത്തിയെ വെട്ടുകയായിരുന്നു. വെട്ടേറ്റ മൂര്‍ത്തിയുടെ തലക്കും കൈക്കും പരുക്കേറ്റിട്ടുണ്ട്. വെട്ടിയ ഉടന്‍ മനോഹരന് ഓടി രക്ഷപ്പെട്ടു.
റെയ്ഞ്ചര്‍ ബാല്‍രാജിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് കൈയേറ്റമൊഴിപ്പിക്കാന്‍ എത്തിയത്. സംഭവത്തില്‍ വനപാലകരുടെ പരാതിയില്‍ പൈക്കാറ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."