സബ് രജിസ്ട്രാര്‍ ഓഫിസിലേക്ക് ധര്‍ണ നടത്തി
കക്കട്ടില്‍: ഭാഗപത്രം, തീറാധാരം എന്നിവയുടെ രജിസ്ട്രേഷന് ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചും ഇടതുമുന്നണി സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരേയും കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു.
മരക്കാട്ടേരി ദാമോദരന്‍ അധ്യക്ഷനായി. ശ്രീജേഷ് ഊരത്ത്, കെ.വി ജമീല, എലിയാറ അനന്ദന്, സി.സി സൂപ്പി സംസാരിച്ചു.
തൊട്ടില്‍പ്പാലം: കാവിലുംപാറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാവിലുംപാറ സബ് രജിസ്ട്രാര്‍ ഓഫിസിലേക്കു ധര്‍ണ നടത്തി. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം കെ.പി രാജന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു അധ്യക്ഷനായി.
കെ.ടി ജയിംസ്, മഠത്തില്‍ ശ്രീധരന്, ടി. മൂസ മാസ്റ്റര്‍, പാലോറ കുമാരന്, വി.ടി ശ്രീധരന്, ജമാല്‍ കോരങ്കോട്ട്, കെ.പി ബിജു, വി.പി സുരേഷ്, കക്കട്ടില്‍ ശ്രീധരന്, ഒ.പി മനോജ്, കെ.പി വിശ്വന് മാസ്റ്റര്‍, കെ. ലോകനാഥന്, അരവിന്ദാക്ഷന് മാസ്റ്റര്‍, അനന്തന് കിഴക്കയില്‍, കെ. ഹരിദാസന്, ബിബി പാറക്കല്‍, ബീന ആലക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."