സ്‌നേഹ സൗഹൃദ ബന്ധങ്ങള്‍ക്കായി ഇനി ഫ്രന്റ്‌സ്് ഫോറം
ആലത്തൂര്‍ : കാലഘട്ടത്തിന്റെ ആവശ്യമായ സ്‌നേഹസൗഹൃദ ബന്ധങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തുക, ഒരുമയും ഐക്യവും പരസ്പര സഹകരണവും സഹായ മനോഭാവവും ഉണ്ടാക്കുക,
ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി ജനങ്ങള്‍ തമ്മില്‍ സൗഹൃദ കൂട്ടായ്മ രൂപപ്പെടുത്തുക, സാമൂഹിക സാംസ്‌കാരിക ജനസേവന ജീവ കാരുണ്യ വിദ്യാഭ്യാസ കലാ കായിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നീ ഉദ്യേശങ്ങള്‍ക്കായി ആലത്തൂര്‍ താലൂക്ക് കേന്ദ്രീകരിച്ച് രൂപീകരിച്ച സംഘടനയാണ് ഫ്രന്റ്‌സ്‌ഫോറം ആലത്തൂര്‍.
ഔദ്യോഗിക ലോഞ്ചിങ്ങിന്റെ ഭാഗമായി ഇന്ന് 7ന് ആലത്തൂര്‍ എ.എസ്.എം.എം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടന സമ്മേളനവും ഈദ് സന്ധ്യയും നടക്കും. മുനവ്വറലി ശിഹാബ്് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ വിവിധ സംഘടനാ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിക്കും.
കലാപരിപാടികളും താലൂക്ക് ആശുപത്രിയില്‍ കഞ്ഞി വിതരണ ഉദ്ഘാടനവും നടക്കും. ആധുനിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുള്ള മാനവിക ഐക്യത്തിന്റെ പ്രതീകമായി ഫ്രന്റ്‌സ് ഫോറം മാറുമെന്ന് പത്ര സമ്മേളനത്തില്‍ പങ്കെടുത്ത ഫോറം പ്രസിഡന്റ് അബ്ദുള്‍ റഹിമാന്‍ ഹസനാര്‍ പറഞ്ഞു.
മുന്‍ ആരോഗ്യമന്ത്രി വി.സി.കബീര്‍, കാജാമൊഹിയുദ്ദീന്‍, എ.ഉസ്മാന്‍, ബി.മുസ്തഫ, സി.എസ്.ഉസ്മാന്‍, വൈ.സെയ്യിദ് മുഹമ്മദ് രക്ഷാധികാരികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."