കഞ്ചിക്കോട് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ സൂചനാ ബോര്‍ഡില്ല: യാത്രക്കാര്‍ വട്ടം കറങ്ങുന്നു
കഞ്ചിക്കോട്: കഞ്ചിക്കോട് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പാലക്കാട്- കോയമ്പത്തൂ#ുര്‍ ദേശീയ പാതയില്‍ കഞ്ചിക്കോട് റെയില്‍വെ സ്റ്റേഷന്‍ സ്റ്റോപ്പില്‍ നിന്ന് റെയില്‍വെ സ്റ്റേഷനിലേക്കുള്ള വഴിയില്‍ നാളിതുവരെ സൂചനാ ബോര്‍ഡ് സ്ഥാപിക്കാന്‍ റെയില്‍വെയോ പൊതുമരാമത്ത് വകുപ്പോ തയ്യാറായിട്ടില്ല. മാത്രമല്ല സത്രപ്പടിറോഡ് കൂടി സംഗമിക്കുന്ന ഇവിടം വേഗതാ നിയന്ത്രണത്തിനു സംവിധാനങ്ങളുമില്ല. കോയമ്പത്തൂര്‍, പാലക്കാട് ഭാഗങ്ങളില്‍ നിന്നും ചീറിപാഞ്ഞുവരുന്ന വാഹനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഭീഷണിയാവുകയാണ്. ഇവിടെ സിഗ്നല്‍ സംവിധാനമില്ലാത്തതും വേഗതാ നിയന്ത്രണത്തിന് സ്പീഡ് ബ്രേക്കുകളോ ഇല്ലാത്തതും പലപ്പോഴും അപകടത്തിന് കാരണമാവുന്നു.
കഞ്ചിക്കോട്.റെയില്‍വേ സ്റ്റേഷനില്‍ നിരവധി സ്ഥിരം യാത്രക്കാരാണ് കോയമ്പത്തൂര്‍ ഭാഗത്തേക്ക് പഠനത്തിനും തൊഴിലിനുമായി പോവുന്നത്. കോയമ്പത്തൂരില്‍ നിന്നുള്ള കണ്ണൂര്‍, ഷൊര്‍ണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍ പാസഞ്ചര്‍കള്‍ക്കും പാലക്കാട് നിന്നുള്ള കോയമ്പത്തൂര്‍ ട്രിച്ചി, ഈറോഡ് എന്നീ പാസഞ്ചര്‍കള്‍ക്കും കഞ്ചിക്കോട് റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ്പുണ്ട്. കോയമ്പത്തൂരില്‍ നിന്നുമുള്ള അന്തര്‍സംസ്ഥാന ബസുകള്‍ക്ക് റെയില്‍വെ സ്റ്റേഷന്‍ സ്റ്റോപ്പില്‍ നിര്‍ത്തുമെങ്കിലും പാലക്കാട് നിന്നുമുള്ള ബസുകള്‍ക്ക് ഐ.ടി.ഐ. കഴിഞ്ഞാല്‍ പിന്നെ അട്ടപ്പള്ളത്താണ് സ്റ്റോപ്പുള്ളത്. ഇതുമൂലം റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തേക്ക് വരേണ്ടവര്‍ ഐ.ടി.ഐ. യില്‍ ഇറങ്ങി ഓട്ടോയെ ആശ്രയിക്കുകയോ അല്ലെങ്കില്‍ വാളയാര്‍ ബസില്‍ കയറി വാട്ടര്‍ ടാങ്ക് സ്റ്റോപ്പില്‍ ഇറങ്ങി ഇടറോഡിലൂടെ റെയില്‍വെ സ്റ്റേഷന്‍ ഭാഗത്ത് എത്തണം. പാലക്കാട് കോയമ്പത്തൂര്‍ റെയില്‍വെപാതയിലെ പ്രധാന സ്റ്റേഷനായിട്ടും കഞ്ചിക്കോട് റെയില്‍വെ സ്റ്റേഷന്റെ ദേശീയ പാതയില്‍ നിന്നുമുള്ള പ്രവേശന കവാടത്തില്‍ സൂചനാ ബോര്‍ഡുകളില്ലാത്തത് പല യാത്രക്കാരെയും വട്ടം കറക്കുകയാണ്. ഇരുചക്രവാഹനങ്ങളില്‍ നിന്നു വരുമ്പോള്‍ മിക്കവാറും കൊയ്യാമരക്കാട് വരെ പോയി തിരിച്ചുവരുന്നതായി പറയുന്നുണ്ട്. എന്നാല്‍ ഇവിടെ ദിശാ ബോര്‍ഡ് സ്ഥാപിക്കേണ്ട കാര്യത്തില്‍ റെയില്‍വെക്കും ദേശീയ പാതാ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും പരസ്പരം പഴിചാരുമ്പോള്‍ ദുരിതത്തിലാവുന്നത് വഴിയറിയാതെ നട്ടം തിരിയുന്ന യാത്രക്കാരാണ്. മാത്രമല്ല സന്ധ്യ മയങ്ങിയാല്‍ പ്രദേശം അന്ധകാരത്തിലാവുന്നത് രാത്രികാലങ്ങളില്‍ ട്രെയിന്‍ ഇറങ്ങി വരുന്നവരെ ദുരിതത്തലാവുന്നുണ്ട്. കഞ്ചിക്കോട് - സത്രപ്പടി റോഡിലെ വാട്ടര്‍ ടാങ്ക് സ്റ്റോപ്പിലും റെയില്‍വെ സ്റ്റേഷനിലേക്കുമുള്ള സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന യാത്രക്കാരായ പ്രദേശ വാസികളുടെയും ആവശ്യങ്ങള്‍ക്ക് കാലങ്ങളുടെ പഴക്കമുണ്ടായിട്ടും നടപടിയെടുക്കേണ്ടവര്‍ വിഷയത്തില്‍ മുഖം തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."