പൗരസ്വാതന്ത്ര്യം നിരന്തരം വെല്ലുവിളികള്‍ നേരിടുന്നെന്ന്
കൊല്ലം: സ്വതന്ത്ര ഇന്ത്യയില്‍ ഒരു കാലത്തും ഉണ്ടാകാത്ത തരത്തില്‍ പൗരസ്വാതന്ത്ര്യം വെല്ലുവിളികളെ നേരിടേണ്ട ദുരവസ്ഥയാണുള്ളത്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ നിരന്തരം ബലികഴിക്കപ്പെടുന്നു.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് അന്ത്യം കുറിക്കുന്നു. ഇതുനുത്തോമോദാഹരണമാണ് മനുഷ്യസ്‌നേഹിയും മാധ്യമ പ്രവര്‍ത്തകയും പ്രശസ്തയുമായ ഗൗരീ ലങ്കേഷിന്റെ അതിദാരുണവും ആസൂത്രിതവുമായ കൊലപാതകം.
കൊലപാതകവുമായി ബന്ധപ്പെട്ടവരെ എത്രയും വേഗം അറസ്റ്റു ചെയ്യുകയും മേലിലും ഇത്തരം ക്രൂരകൃത്യങ്ങള്‍ ആരില്‍ നിന്നും ഉണ്ടാകാത്ത തരത്തില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ജെ.എസ്.എസ് പ്രസിഡന്റ് കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.കൊല്ലം ജില്ലാ കമ്മിറ്റി പ്രവര്‍ത്തകയോഗ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി സഞ്ജീവ് സോമരാജന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."