അപേക്ഷാ ഫീസ്; സഹകരണ സ്ഥാപനങ്ങളിലും പകല്‍ കൊള്ള
കൊട്ടാരക്കര: അപേക്ഷാ ഫീസിനത്തില്‍ തൊഴില്‍ അന്വേഷകരെ കൊള്ളയടിക്കാന്‍ സഹകരണ സ്ഥാപനങ്ങളും രംഗത്ത്.
അപേക്ഷാ ഫീസില്‍ വന്‍ വര്‍ധനവ് വരുത്തി പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വകാര്യ സ്ഥാപനങ്ങളും ഉദ്യോഗാര്‍ഥികളോട് അനീതി കാട്ടുന്നതായ പരാതികള്‍ നിലനില്‍ക്കുകയാണ് ചില സഹകരണ സ്ഥാപനങ്ങളും ചെറിയ ജോലിക്കുപോലും അപേക്ഷ ഫീസിനത്തില്‍ വന്‍ വര്‍ധനവ് വരുത്തിയിട്ടുള്ളതും ഇടതു ഭരണത്തിനുള്ള കൊട്ടാരക്കര സഹകരണ അര്‍ബന്‍ ബാങ്കില്‍ ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കള്‍ ഡ്രൈവര്‍ ജോലിക്ക് അപേക്ഷാ ഫീസായി ആവശ്യപ്പെട്ടിട്ടുള്ളത് 500 രുപയാണ്.
കഴിഞ്ഞ ദിവസം പാര്‍ട്ടി പത്രങ്ങളില്‍ വന്ന പരസ്യത്തിലാണ് ഈ തുക ആവശ്യപ്പെട്ടിട്ടുള്ളത്.
പൊതുജനങ്ങളുടെ പങ്കാളിത്വത്തോടെ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനം തന്നെ മള്‍ട്ടി നാഷനല്‍ സ്ഥാപനങ്ങളെപോലെ അപേക്ഷാ ഫീസ് കുത്തനെ ഉയര്‍ത്തിയത് വിമര്‍ശന വിധേയമായിട്ടുണ്ട്.
മുന്‍പ് ഇത്തരം അപേക്ഷകള്‍ക്ക് ചെറിയ തുക മാത്രമാണ് ഫീസ് ഈടാക്കിയത്. ഒര് ഒഴുവിലേക്ക് വേണ്ടിയാണ് ഈ സഹകരരണ ബാങ്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൊല്ലം ജില്ലയില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കും. ഇതിന് 500 രുപ നിരക്കില്‍ വലിയ തുക തന്നെ ബാങ്കിന് ലഭിക്കുകയും ചെയ്യും. ഇതേ സമയം തന്നെ ഒഴിവു നികത്തുന്നത് രാഷ്ട്രീയ തീരുമാനത്തോടെയും ആയിരിക്കും.ഇത് പലപ്പോഴും മുന്‍കൂട്ടി തീരുമാനിച്ച ശേഷമായിരിക്കും പത്രപരസ്യം പോലും നല്‍കുക.
ഉദ്യോഗാര്‍ത്ഥികള്‍ രണ്ടു രീതിയില്‍ കമ്പളിപ്പിക്കപ്പെടുമ്പോള്‍ അപേക്ഷാ ഫീസിനത്തിലെങ്കിലും കുറവു വരുത്തികൂടെയെന്ന് സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചോദിക്കുന്നു.
കൊട്ടാരക്കരയിലെ എയ്ഡഡ് മേഖലയിലുള്ള ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ക്ക് മുന്നൂറു രുപയാണ് അപേക്ഷാ ഫീസായി ഈടാക്കിയത്. 350 ഓളം പേരാണ് അപേക്ഷകരായി ഉണ്ടായിരുന്നത്.
നിയമനം നടന്നതാകട്ടെ സ്വകാര്യ മാനേജ്‌മെന്റിന്റെ താല്‍പര്യപ്രകാരം. ഈ പാതയിലേക്ക് സഹകരണ സ്ഥാപനങ്ങളും കടന്നു വരുന്നത് ആശങ്ക ഉളവാക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."