ഒരു മാസംകഴിയും മുന്‍പേ പ്രിയതമന്‍ യാത്രയായി; ഒന്നുമറിയാതെ ഫാത്തിമ ആശുപത്രിയില്‍
കൊട്ടിയം: ജീവിച്ച് കൊതി തീരാതെ,ഒരു മാസംകഴിയും മുന്‍പേ പ്രിയതമന്‍ യാത്രയായി.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഫാത്തിമ ആശുപത്രിയില്‍ ചികിത്സയിലും. തമിഴ്‌നാട്ടിലെ മധുര തിരുമംഗലത്ത് ദേശീയപാതയില്‍ കാറില്‍ ലോറിയിടിച്ച അപകത്തിലാണ് ഫാത്തിമയും ബന്ധു ഐഷയും ആശുപത്രിയിലായത്.
കഴിഞ്ഞ ജൂലൈ 30നായിരുന്നു അപകടത്തില്‍ മരിച്ച സജീദ് സലിം ഫാത്തിമയെ വിവാഹം കഴിച്ചത്.അപകടത്തില്‍ മരിച്ച സജീനാ ഫിറോസിന്റെ മകളായ ഫാത്തിമയുടെ ഭര്‍ത്താവാണ് സജീദ്. കരുനാഗപ്പള്ളി തഴവകോട്ടക്കാട്ട് വീട്ടില്‍ സലീമിന്റെയും ഷൈലജയുടെയും മകന്‍ കുവൈറ്റില്‍ എന്‍ജിനിയറാണ് സജീദ് സലിം.മരണവിവിരമറിഞ്ഞ് വിറങ്ങലിച്ച് നില്‍ക്കുകയാണ് പള്ളിമുക്ക് പ്രദേശം. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടതിന്റെ കണ്ണീരിലാണ് നാടു മുഴുവനും.ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടവിവരം നാട്ടുകാരറിയുന്നത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം.
പത്തനംതിട്ടയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയായ ഐഷയുടെ കണ്ണിന്റെ ചികില്‍സക്കായി മധുരയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോകവെയായിരുന്നു അപകടം.
ശനിയാഴ്ച പുലര്‍ച്ചെയാണ് സ്വന്തം കാറില്‍ ഇവര്‍ പള്ളിമുക്കിലെ വീട്ടില്‍ നിന്നും മധുരയിലേക്ക് പോയത്.
മൂന്നു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ മൃതദേഹങ്ങള്‍ കൊല്ലൂര്‍വിളയിലെ വീട്ടില്‍ എത്തിക്കും.
തുടര്‍ന്ന് സജീദ് സലിം ഒഴികെയുള്ളവരുടെ മൃതദേഹങ്ങള്‍ കൊല്ലൂര്‍വിള മുസ്‌ലിം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനിലും സജീദ് സലീമിന്റെ മൃതദേഹം കരുനാഗപ്പള്ളി വട്ടപ്പറമ്പ് മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനിലുമായി ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."