HOME
DETAILS

മൂവാറ്റുപുഴ താലൂക്ക് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി നിലവില്‍ വന്നു; പ്രഥമ യോഗം നാളെ

  
backup
September 10 2017 | 05:09 AM

%e0%b4%ae%e0%b5%82%e0%b4%b5%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b2%e0%b4%be%e0%b4%a8


മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി നിലവില്‍ വന്നു. പ്രഥമ യോഗം തിങ്കളാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും.
മൂവാറ്റുപുഴ, പിറവം നിയോജക മണ്ഡലത്തിലായി വ്യാപിച്ച് കിടക്കുന്ന മൂവാറ്റുപുഴ താലൂക്കിന് കീഴിലുള്ള 18വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള പട്ടയത്തിനായുള്ള അപേക്ഷകളാണ് തിങ്കളാഴ്ച നടക്കുന്ന ലാന്റ് അസൈന്‍മെന്റ് യോഗത്തില്‍ പരിഗണിക്കുന്നത്. ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ എല്‍ദോ എബ്രഹാം, അനൂബ് ജേക്കബ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.പി.രാമചന്ദ്രന്‍, എം.ജി.രാമചന്ദ്രന്‍, പി.പി.എല്‍ദോസ്, എ.അബൂബക്കര്‍, ടോം കുര്യാച്ചന്‍, ജോഷി ജേക്കബ്, രാധ നാരായണന്‍, പൈലി പൈങ്ങോട്ടൂര്‍, എം.എം.അശോകന്‍, കാസിം റാവുത്തര്‍, സോളി മോനച്ചന്‍, കെ.എസ്. ജയപ്രകാശ്, കെ.പി.രാജു, താലൂക്കിന്റെ പരിധിയില്‍ വരുന്ന ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, തഹസീല്‍ദാര്‍ എന്നിവരടങ്ങുന്നതാണ് മൂവാറ്റുപുഴ താലൂക്ക് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി.
അതാത് വില്ലേജ് ഓഫീസുകളില്‍ ലഭിച്ചിരിക്കുന്ന പട്ടയത്തിന്റെ അപേക്ഷകള്‍ നിയമപരമായ അന്വോഷണങ്ങള്‍ക്ക് ശേഷമാണ് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വരുന്നത്. മൂവാറ്റുപുഴ താലൂക്കിന് കീഴില്‍ നൂറുകണക്കിന് അപേക്ഷകളാണ് പട്ടയത്തിനായി ലഭിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമിക്ക്
പട്ടയമോ, കൈവശരേഖകളോ ഇല്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നുള്ള വീട് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനോ മക്കളുടെ വിദ്യാഭ്യാസ വിവാഹക്കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനോ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍.
പുതിയ കമ്മിറ്റി ചേരുന്നതോടെ നടപടികള്‍ പൂര്‍ത്തിയായ അര്‍ഹരായവര്‍ക്കുള്ള പട്ടയങ്ങള്‍ നല്‍കുന്നതിനും, മറ്റു നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും സാധ്യമാകും. മൂവാറ്റുപുഴ താലൂക്കിന്റെ പ്രധമ യോഗത്തിന് പരിഗണിക്കുന്നതിനായി നിയമപരമായ നടപടികൃമങ്ങള്‍ പൂര്‍ത്തിയാക്കിയ 36അപേക്ഷകളാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയിരിക്കുന്നത്.
പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂര്‍ വില്ലേജില്‍ വനംറവന്യൂ വകുപ്പുകള്‍ തമ്മിലുള്ള ഭൂമിയുടെ അവകാശ തര്‍ക്കത്തെ തുടര്‍ന്ന് പട്ടയം ലഭിക്കാത്ത കുടുംബങ്ങളുടെ പട്ടയ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 20ന് ഉച്ചയ്ക്ക് രണ്ടിന് റവന്യൂ വനം മന്ത്രിമാരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം നടക്കും. ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ പങ്കെടുക്കുന്ന ഈ യോഗത്തോടെ കാര്യങ്ങള്‍ വേഗത്തിലാകുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  3 months ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago
No Image

പത്തനംതിട്ടയില്‍ നിന്ന് ഇന്നു രാവിലെ 15 കാരനെ കാണാതായി

Kerala
  •  3 months ago
No Image

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി

National
  •  3 months ago
No Image

ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍

Kerala
  •  3 months ago
No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

International
  •  3 months ago
No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago