വയോധിക സംഗമം ഇന്ന്
തലയോലപ്പറമ്പ്: സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ വയോധികരെ ആദരിക്കുന്നതിനും അവര്‍ക്ക് ഓണപ്പുടവ നല്‍കുന്നതിനും തലയോലപ്പറമ്പ് കെ.സി കമ്മ്യൂണിക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വയോധിക സംഗമം നടത്തും.
ഇന്നുച്ചയ്ക്ക് രണ്ടിന് കെ.ആര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങ് സിനിമാനടന്‍ കോട്ടയം പുരുഷന്‍ ഉദ്ഘാടനം ചെയ്യും. കെ.സി കമ്മ്യൂണിക്കേഷന്‍ പ്രസിഡന്റ് ചന്ദ്രശേഖരന്‍ അധ്യക്ഷനാവും. ചടങ്ങില്‍ ഓണപ്പുടവയുടെ വിതരണം സിനിമാ നടി കുമാരി രേണുക സൗന്ദര്‍ നിര്‍വഹിക്കും.
കോട്ടയം നവജീവന്‍ ട്രസ്റ്റ് ഡയറക്ടര്‍ പി.യു തോമസ്, വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിനാഷ ശ്രീധര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.എസ് ബാബു, തിരക്കഥാകൃത്ത് ശിവപ്രസാദ് ഇരവിമംഗലം, വി.എം മരങ്ങോലി, സിസ്റ്റര്‍ റെജി മേരി എന്നിവര്‍ സംസാരിക്കും. സുനില്‍ മംഗലത്ത് സ്വാഗതവും കെ.സി ശാന്തമ്മ നന്ദിയും രേഖപ്പെടുത്തും.
തുടര്‍ന്ന് വിവിധ കലാപരിപാടികളും ഗാനമേളയും നടക്കും. 80 വയസിനുമേല്‍ പ്രായമായ വയോധികരെയാണ് ചടങ്ങില്‍ ആദരിക്കുന്നതെന്ന് സൊസൈറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജലദാസ് കാക്കനാട്, മംഗളം ബഷീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."