ദേര ആസ്ഥാനത്തെ പരിശോധന അവസാനിപ്പിച്ചു; ഹൈക്കോടതിക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
സിര്‍സ: സ്ത്രീപീഡന കേസില്‍ പിടിയിലായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം സിങ്ങിന്റെ ദേര ആസ്ഥാനത്ത് നടന്നുവന്ന തിരച്ചില്‍ ഇന്നലെ അവസാനിപ്പിച്ചു. മൂന്ന് ദിവസം തുടര്‍ച്ചയായി നീണ്ടുനിന്ന തിരച്ചിലില്‍ ഒട്ടേറെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം റിട്ട. ജില്ലാ ജഡ്ജ് എ.കെ പവാര്‍ അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയിരുന്നത്. 700 ഏക്കര്‍ വരുന്ന ആസ്ഥാനത്ത് പൊലിസിന്റെയും അര്‍ധ സൈനിക വിഭാഗത്തിന്റെയും സംരക്ഷണയിലാണ് അന്വേഷണ സംഘം തിരച്ചില്‍ നടത്തിയിരുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ ഇന്റര്‍നെറ്റ് സംവിധാനം തടഞ്ഞിരുന്നു.
അതേസമയം പരിശോധന സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയാറാക്കി ഹൈക്കോടതിക്ക് സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘത്തലവന്‍ എ.കെ പവാര്‍ അറിയിച്ചു. എന്നാല്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പ്രത്യേകമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ദേര അനുയായികളില്‍ ചിലര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."