റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണം: എം.കെ രാഘവന്‍ എം.പി
കോഴിക്കോട്: റോഹിംഗ്യന്‍ ജനതക്കെതിരേ മ്യാന്‍മര്‍ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളെ ലോകനേതാക്കള്‍ അപലപിക്കുമ്പോള്‍ ഇന്ത്യ സ്വീകരിച്ച നിലപാട് നിരാശാജനകമാണെന്നും അഭയാര്‍ഥികള്‍ക്ക് അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളണമെന്നും എം.കെ രാഘവന്‍ എം.പി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. മ്യാന്‍മറിലെ അക്രമങ്ങള്‍ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ വംശഹത്യയുടെ രൂപത്തിലേക്കു മാറിയിരിക്കുകയാണ്.
ലോകത്തെ തന്നെ ഏറ്റവും പീഡനമനുഭവിക്കുന്ന ജനവിഭാഗമെന്നാണ് ഐക്യരാഷ്ട്രസഭ മ്യാന്‍മറിലെ റാഖിന്‍ പ്രവിശ്യയില്‍ താമസിക്കുന്ന റോഹിംഗ്യന്‍ വംശജരെ വിശേഷിപ്പിക്കുന്നത്.
എക്കാലവും മര്‍ദിതരോടും ഇരകളോടും ഒപ്പംനിന്ന ഇന്ത്യ റോഹിംഗ്യന്‍ വംശജരെ രാജ്യത്തുനിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നത് ക്രൂരതയും രാഷ്ട്രീയ ധാര്‍മികതയ്ക്കു നിരക്കാത്തതുമാണ്. ഇന്ത്യയില്‍ പാക്കിസ്ഥാന്‍ നടത്തുന്നതു വിഘടനവാദമാണ്. എന്നാല്‍ നൂറ്റാണ്ടുകളായി മ്യാന്‍മറില്‍ വസിക്കുന്ന റോഹിംഗ്യക്കാര്‍ അവരുടെ പൗരത്വത്തിനും സ്വാതന്ത്ര്യത്തിനും നിലനില്‍പ്പിനും വേണ്ടിയാണ് പൊരുതുന്നത്.
രണ്ടും താരതമ്യം ചെയ്ത മോദിയുടെ നിലപാട് നിരാശാജനകമാണെന്നും അതു തിരുത്തണമെന്നും എം.പി കത്തില്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."