HOME
DETAILS

കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡ് തകര്‍ന്നു: ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിനു ഒരുങ്ങുന്നു

  
backup
September 11 2017 | 05:09 AM

%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4-7

കല്‍പ്പറ്റ: കല്‍പ്പറ്റ-പടിഞ്ഞാറത്തറ-കല്‍പ്പറ്റ സംസ്ഥാന പാത സഞ്ചാര യോഗ്യമാക്കുന്നതില്‍ അധികൃതര്‍ ഉദാസീനത കാട്ടുന്നതിനെതിരേ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു.
റോഡ് കടന്നുപോകുന്ന പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെ സമരപരിപാടികള്‍ സംഘടിപ്പിക്കാനും ഇതിനു മുന്നോടിയായി ജനപ്രതിനിധികളുടെയും രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും യോഗം അടുത്തയാഴ്ച കാവുമന്ദത്ത് വിളിച്ചുചേര്‍ക്കാനും ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
കര്‍ലാട്, ബാണാസുരസാഗര്‍ വിനോദസഞ്ചാര കേന്ദ്രങ്ങളെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പാത സഞ്ചാരയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി.
കഴിഞ്ഞ ഫെബ്രുവരിയില്‍ ജില്ലയിലെത്തിയ പൊതുമരാമത്ത് മന്ത്രിക്ക് റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനകം അന്വേഷണം നടത്തി റോഡ് പ്രവൃത്തി ടെന്‍ഡര്‍ ചെയ്യാനും തീര്‍ത്തും തകര്‍ന്ന ഭാഗങ്ങളില്‍ അറ്റകുറ്റപ്പണി അടിയന്തരമായി നടത്താനും മന്ത്രി നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് കുറച്ചുഭാഗത്ത് അറ്റകുറ്റപ്പണി നടത്തുക മാത്രമാണ് ഇതിനകം ഉണ്ടായത്. ഏഴു മാസം കഴിഞ്ഞിട്ടും ടെന്‍ഡര്‍ നടപടി ആരംഭിച്ചിട്ടില്ല.
നേരത്തേ അറ്റകുറ്റപ്പണി നടത്തിയ ഭാഗം മഴ ആരംഭിച്ചതോടെ പൂര്‍ണമായും തകര്‍ന്നു. പിണങ്ങോട്, കാവുമന്ദം എന്നിവിടങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ കുഴികളില്‍ നിന്നു തെറിക്കുന്ന ചെളിവെള്ളം കടകള്‍ക്കുള്ളില്‍ വരെ കയറുന്നു. കെട്ടിക്കിടക്കുന്ന ചെളിവെള്ളം കാല്‍നടയാത്രക്കാരെയും പ്രയാസത്തിലാക്കുകയാണ്. വലിയ കുഴികളില്‍ വീണ് ഇരുചക്ര യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്നത് പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നത്.
ചെയര്‍മാന്‍ ജോജിന്‍.ടി. ജോയി അധ്യക്ഷനായി. കെ.കെ വിന്‍സന്റ്, ഷിബു പോള്‍, പി.ടി മണികണ്ഠന്‍, എം.ആര്‍ രാജേഷ്, പി.കെ അഷ്‌റഫ്, ബോബന്‍ ജോസഫ്, സുഭാഷ്‌കുമാര്‍, കെ ബാബു, കെ.ടി ജിജേഷ്, പി.കെ പ്രകാശന്‍, വിത്സണ്‍ തൊട്ടിയില്‍, ഭാര്‍ഗവന്‍, കെ.എ റെജ്‌ലാസ്,നാസര്‍ കുത്തിനി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  11 days ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  11 days ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  11 days ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  11 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  11 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  11 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  11 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  11 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  11 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  11 days ago