HOME
DETAILS

ചുരത്തിലെ കുരുക്ക് മുറുകുന്നു; ബദല്‍ പാത പ്രഖ്യാപനങ്ങളില്‍ മാത്രം

  
backup
September 11 2017 | 05:09 AM

%e0%b4%9a%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b1%e0%b5%81%e0%b4%95

കല്‍പ്പറ്റ: ഒന്‍പത് മുടിപ്പിന്‍ വളവുകളും പ്രകൃതിയൊരുക്കുന്ന കാഴ്ചകളും പിന്നിട്ടുള്ള വയനാട് ചുരം യാത്ര വിനോദ സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ഹൃദ്യമായിരുന്നു.
എന്നാല്‍ നിരന്തരമായുണ്ടാകുന്ന ഗതാഗത സ്തംഭനം ചുരം യാത്രയുടെ ശോഭ കെടുത്തുകയാണ്.
ഇക്കഴിഞ്ഞ ദിവസം ഉള്‍പെടെ വെള്ളവും ഭക്ഷണവുമില്ലാതെ മണിക്കൂറുകളാണ് യാത്രക്കാര്‍ ചുരത്തില്‍ പെരുവഴിയിലായത്. ഇതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പെടെയുള്ള ആശുപത്രികളിലേക്കുള്ള രോഗികളേയും വഹിച്ചുള്ള വാഹനങ്ങള്‍ വരെ ചുരത്തിലെ പതിവ് സ്തംഭനത്തിന്റെ ദുരിതമറിയുന്നുണ്ട്.
രാത്രി കാലങ്ങളിലെ ഗതാഗത കുരുക്ക്, ചുരം ബദല്‍ പാതയുടെ ആവശ്യം അടിവരയിടുന്നതാണ്.
ആഘോഷ വേളകളിലും അവധി ദിനങ്ങളിലുമാണ് ചുരത്തിലെ കുരുക്ക് മുറുകുന്നത്.
വാഹനങ്ങളുടെ ബാഹുല്യവും ഭാരം കയറ്റി എത്തുന്ന വലിയ വാഹനങ്ങളുടെ നീണ്ട നിരയുമാണ് കുരുക്കിന്റെ പ്രധാന കാരണങ്ങള്‍.
വളവില്‍ ഒരു വാഹനം കുടുങ്ങിയാല്‍ പിന്നെ മണിക്കൂറുകള്‍ മറ്റു വാഹനങ്ങള്‍ വഴിയില്‍ കിടക്കണം.
ലോറിയോ മറ്റു വലിയ വാഹനങ്ങളോ കുടിങ്ങിയാല്‍ ഗതാഗതം പുനസ്ഥാപിക്കാനെടുക്കുന്ന മണിക്കൂറുകള്‍ അടിവാരം മുതല്‍ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ട നിരയുണ്ടാക്കും.


'വികസനങ്ങള്‍' ചുരത്തിന്റെ കെട്ടുറപ്പിന് ഭീഷണിയാവുന്നു

വൈത്തിരി: കാലാകാലങ്ങളായി വയനാട് ചുരത്തില്‍ വന്ന മാറ്റങ്ങള്‍ ചുരത്തിന്റെ നിലനില്‍പിന് തന്നെ ഭീഷണിയായിരിക്കുകയാണ്. ചുരം റോഡിനിരുവശവും നിലകൊള്ളുന്ന പാറകളിലും മണ്‍തിട്ടകളിലും ചുരം വികസനത്തിന്റെ ഭാഗമായി വന്ന മാറ്റങ്ങളാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. മലയോരം ഇന്ന് കാണുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന രണ്ടു വരി പാതയിലേക്ക് മാറിയപ്പോഴുള്ള മാറ്റങ്ങള്‍ മലനിരകളില്‍ ഏല്‍പ്പിച്ച ആഘാതം ചെറുതല്ല.


ബലി പെരുന്നാള്‍-ഓണം ദിവസങ്ങളില്‍ നിരവധി വാഹനങ്ങളാണ് ചെറുതും വലുമായ ബ്ലോക്കില്‍ ചുരത്തില്‍ കുടുങ്ങിയത്.
ചുരത്തിലെ ഇന്റര്‍ ലോക്ക് ചെയ്ത ഭാഗം ഒഴിച്ചാല്‍ മറ്റ് പ്രധാന വളവുകള്‍ തകര്‍ന്നതും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.
കൂടാതെ ചുരം വ്യൂ പോയിന്റിലെ സഞ്ചാരികളുടെ തിരക്കും അനധികൃത പാര്‍ക്കിങ്ങും സുഗമമായ ചുരം യാത്രയുടെ തടസങ്ങളാണ്.
മഴ എത്തിയതോടെ മണ്ണിടിഞ്ഞും മരം വീണും ചുരത്തിലെ യാത്ര ദുഷ്‌കരമാക്കി.
എന്നാല്‍ ദിനവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ചുരത്തില്‍ ഗതാഗത നിയന്ത്രണം ഇന്നും അധികൃതര്‍ക്ക് കീറാമുട്ടിയായി തുടരുകയാണ്.
യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഭാരം കയറ്റിയ ലോറികള്‍ ഉള്‍പെടെ പകല്‍ സമയങ്ങളില്‍ പോലും ചുരം പാതയില്‍ നിയമ വിരുദ്ധമായി സഞ്ചരിക്കുന്നത്. ഇത് ചുരത്തിന്റെ നിലനില്‍പിന് തന്നെ ഭീഷണിയാകുന്ന സാഹചര്യമാണുള്ളത്. അനുദിനം ദുരിതമിരട്ടിക്കുന്ന ചുരം യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ ബദല്‍ പാത യാഥാര്‍ഥ്യമായാലേ സാധിക്കൂ.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  11 days ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  11 days ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  11 days ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  11 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  11 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  11 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  11 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  11 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  11 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  11 days ago