ശശികലയുടെ വിവാദ പ്രസംഗം: നടപടി ആവശ്യപെട്ട് സംഘടനകള്‍ രംഗത്ത്
പറവൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികലയുടെ വിവാദ പ്രസംഗം ഡി വൈ എഫ് ഐ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് അധികാരികള്‍ക്കും പരാതി നല്കി.
പറവൂര്‍ മുന്‍സില്‍ ഓഫീസിനെതിര് വശമുള്ള പഴയ പാര്‍ക്ക് ഗ്രൗണ്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച നടത്തിയ പ്രസംഗത്തിലുടനീളം വര്‍ഗീയ പരാമര്ശങ്ങളുണ്ടായിരുന്നതായി ഡി വൈ എഫ് ഐ പറവൂര്‍ ബ്ലോക്ക് കമ്മിറ്റി ചൂണ്ടിക്കാട്ടി.
മതനിരപേക്ഷ വാദികളായ എഴുത്തുകാര്‍ തൊട്ടടുത്ത ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയഹോമം നടത്തിക്കോളു അല്ലെങ്കില്‍ ഗൗരിലങ്കേഷിന്റെ ഗതി വരും എന്നതായിരുന്നു പ്രസ്തുത പ്രസംഗത്തിലെ വിവാദ പരാമര്‍ശം.
പ്രസംഗ ശകലത്തിന്റെ ശബ്ദരേഖ സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്.
ന്യൂനപക്ഷങ്ങള്‍ക്കും മതേതര വാദികളായ എഴുത്തുകാര്‍ക്കുമെതിരെ കൊലവെറി പ്രസംഗം നടത്തിയ കെ പി ശശി കലക്കെതിരെ ഇനിയെങ്കിലും നിയമനടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുസ്ലിം ലീഗ് ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബ്ദുല്ല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."