HOME
DETAILS

തകര്‍ന്ന് തരിപ്പണമായി തൃപ്പൂണിത്തുറ-വൈക്കം റോഡ്: യാത്രക്കാര്‍ സൂക്ഷിക്കുക; ഇതൊരു സംസ്ഥാനപാതയാണ്

  
backup
September 11 2017 | 05:09 AM

%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a4%e0%b5%83

കൊച്ചി: യാത്രക്കാര്‍ സൂക്ഷിക്കുക ഇത് സംസ്ഥാന പാതയാണ്. ഇങ്ങിനൊരു ബോര്‍ഡ് തൂക്കേണ്ട ആവസ്ഥയിലാണ് തൃപ്പൂണിത്തുറ വൈക്കം റോഡ്.
അത്രമേല്‍ തകര്‍ന്ന് യാത്ര ദുഷ്‌കരമായി മാറിയിരിക്കുകയാണ് ഇവിടെ. വലുതും ചെറുതുമായ ഒട്ടേറെ കുഴികള്‍.
ചില ഭാഗങ്ങളില്‍ കാനയ്ക്കുവേണ്ടി കുഴിച്ചതുപോലെ. തൃപ്പുണിത്തുറ വൈക്കം റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയിതാണ്. എറണാകുളം ഏറ്റുമാനൂര്‍ സംസ്ഥാന പാതയാണിത്.
കോട്ടയം എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ റോഡാണിത്.
സൂപ്പര്‍ഫാസ്റ്റുകളടക്കം ചെറുതും വലുതമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേനെ ഇതുവഴി കടന്നുപോകുന്നത്.
പതിനായിരക്കണക്കിന് യാത്രികരും. റോഡിന്റെ പരിതാപകരമായ അവസ്ഥമൂലം ദുരിതയാത്രയാണ് ഇവിടം യാത്രികര്‍ക്ക് സമ്മാനിക്കുന്നത്. ബസുകള്‍ കുഴികളില്‍ ചാടി മുന്നോട്ടു നീങ്ങുമ്പോഴൊക്കെ യാത്രക്കാര്‍ക്ക് ദേഹമാസകലം വേദനയനുഭവപ്പെടുന്നു.
ആടിയുലഞ്ഞുള്ള യാത്രയാണ് ഏറെ കഷ്ടമെന്ന് ബസ് യാത്രക്കാര്‍ പറയുന്നു. ചെറുവാഹനങ്ങള്‍ വന്‍ കുഴികളില്‍ വീഴുമ്പോള്‍ വാഹനത്തിന്റെ അടിഭാഗം റോഡിലുരഞ്ഞ് കേടുപാടുകള്‍ സംഭവിക്കുന്നതും നിത്യ സംഭവമാണ്. രാത്രകാലങ്ങളില്‍ കുഴികള്‍ തിരിച്ചറിയാന്‍ സാധിക്കാതെ അതില്‍ വീണ് ധാരാളം അപകടങ്ങളും സംഭവിക്കുന്നുണ്ട്.
ഉദയംപേരൂര്‍ വലിയകുളം, സൊസൈറ്റി ഭാഗം, ചെറുപുഷ്പം സ്റ്റുഡിയോ ഭാഗം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ റോഡില്‍ വലിയ കുഴികളാണ്. കുഴികളില്‍ ചാടാതിരിക്കാന്‍ ബസുകളുള്‍പ്പെടെ ദിശതെറ്റിച്ച് വരുന്നത് അപകട ഭീഷണിയും ഉയര്‍ത്തുന്നു. ഒ
രു കുഴിയില്‍ നിന്ന് മറ്റൊന്നിലേക്ക് എന്നരീതിയിലാണ് ഇവിടെ വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. ഇപ്പോള്‍ ഇടവിട്ട് പെയ്യുന്നമഴയും കൂടിയായതോടെ യാത്ര തികച്ചും ദുരിത പൂര്‍ണമായിരിക്കുകയാണ്.
മഴപെയ്ത് കുഴികളില്‍ വെള്ളം നിറയുന്നതോടെ കുഴിയുടെ വലിപ്പം മനസിലാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നിരവധി ഇരചക്രവാഹനങ്ങളാണ് കുഴിയില്‍ വീണ് അപകടത്തില്‍ പെടുന്നത്. കുഴികള്‍ ദിനം പ്രതി വലുതായി വരുന്നതുമൂലം മണിക്കൂറുകള്‍ നീളുന്ന വന്‍ ഗതാഗതക്കുകരുക്കാണ് ഇവിടെയുണ്ടാകുന്നത്. ഇതുമൂലം ഇന്ധന നഷ്ടം, ധനനഷ്ടം, സമയനഷ്ടം കൂടാതെ യാതനകളും അനുഭവിക്കേണ്ടിവരുന്നു.
മഴസമയത്ത് വെള്ളക്കെട്ടാണെങ്കില്‍ വെയിലായാല്‍ പൊടിശല്യവും ഇവിടെ രൂക്ഷമാണ്. തിരക്കുള്ള സമയങ്ങളില്‍ പൊടിമൂലം തൊട്ടുമുന്‍പിലുള്ള വാഹനങ്ങളെ പോലും കാണാന്‍സാധിക്കാത്ത സ്ഥിതിയാണ്.
ഇരു ചക്രവാഹനയാത്രികരാണ് ഇതുമൂലം ഏറെ കഷ്ടപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം പുതുക്കിപ്പണിത റോഡിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്.
അറ്റകുറ്റപ്പണിയിലെ ന്യൂനതകളാണ് ഈ റോഡ് വളരെ പെട്ടന്ന് തകരാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  10 days ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  10 days ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  10 days ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  10 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  10 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  10 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  10 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  10 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  10 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  10 days ago