കൊയ്ത നെല്ല് ഉടന്‍ സംഭരിക്കണമെന്ന് കര്‍ഷകര്‍
കുട്ടനാട് : കൊയ്ത്ത് കഴിഞ്ഞാലുടന്‍ നെല്ലു സംഭരിക്കുമെന്ന മുഖ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും വാക്ക് പാഴ് വാക്കായി. ഓണത്തോട് അനുബന്ധിച്ച് ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി അവധിയെടുത്തതോടെ കുട്ടനാട്ടിലെ 500 ഓളം ഏക്കരിലെ കൊയ്ത നെല്ല് പാടവരമ്പത്ത് നശിച്ചു കഴിഞ്ഞു. ചെരുതന, പച്ച, പാണ്ടന്‍കരി, വീയപുരം തുടങ്ങിയ ഭാഗങ്ങളിലെ കര്‍ഷകര്‍ക്കാണ് ഓണക്കാലത്ത് തിരിച്ചടി ഉണ്ടായത്. കൊയ്ത് ഇട്ട നെല്ല് സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് പാഡി ഓഫിസര്‍മാരെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കൂട്ടഅവധി വിനയായി. ആലപ്പുഴക്കാരനായ വകുപ്പ് മന്ത്രി വിഷയത്തില്‍ ഇടപെടാതിരുന്നത് തങ്ങളോടുളള അനീതിയാണെന്ന് കര്‍ഷകര്‍ പറയുന്നു. തുടര്‍ച്ചയായി പെയ്ത മഴയില്‍ ഇവിടുത്തെ കൊയ്ത നെല്ല് പൂര്‍ണമായും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഇതുമൂലം ഉണ്ടായത്. സമയത്ത് നെല്ല് സംഭരിക്കാതിരുന്നതിനെ സംബന്ധിച്ച് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."